city-gold-ad-for-blogger
Aster MIMS 10/10/2023

കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രന്‍

പൊയിനാച്ചി: (www.kasargodvartha.com 19/04/2015) ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഒന്നിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്നവര്‍ക്ക് ഞെക്ലിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കോണ്‍ഗ്രസിനെതിരെ കുറ്റപ്പെടുത്തികൊണ്ട് ചര്‍ച്ചചെയ്യുകയോ പ്രമേയം പാസാക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സമരവും പൊതുയോഗവും നടത്തുന്ന പ്രവണതയാണ് സിപിഎമ്മില്‍ കണ്ടുവരുന്നത്. കഴിഞ്ഞ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ലെന്ന് പറഞ്ഞ സിപിഎം മാണിക്ക് അവസരം നല്‍കിക്കൊണ്ട് രാഷ്ട്രീയ നാടകം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണുണ്ടായത്. നിയമന നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട യുവസമൂഹത്തിന് വേണ്ടി സമരം ചെയ്യാന്‍ സാധിക്കാത്ത ഡിവൈഎഫ്‌ഐ കേരളത്തില്‍ അങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചുംബന സമരത്തെക്കുറിച്ച് പ്രസ്താവന നടത്തിയ പിണറായി വിജയന് ബീഫ് ഫെസ്റ്റിവലിനെ കുറിച്ച് തിരുത്തിപ്പറയേണ്ടുന്ന അവസ്ഥയുണ്ടാകും.

കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രന്‍
തൊഴിലുറപ്പ് പദ്ധതി മോഡി സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസിന് കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. മോഡി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ഇടതു - വലതു മുന്നണികള്‍ ചെയ്യുന്നത്. ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍ സംബന്ധിച്ചു.

ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. സുരേഷ് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി നന്ദിയും പറഞ്ഞു. സ്വീകരണ യോഗത്തോടനുബന്ധിച്ച് ചൗക്കിയില്‍ നിന്നും ഞെക്ലിയിലേക്ക് നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളില്‍ നിന്നും വന്ന 31 പേര്‍ക്ക് അംഗത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Poinachi, Kasaragod, Kerala, K. Surendran, Inauguration, BJP, Programme, Communist, Congress. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL