Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു: പി.എ മുഹമ്മദ്കുഞ്ഞി പ്രസിഡണ്ട്, അസീസ് കടപ്പുറം സെക്രട്ടറി, ഷറഫുല്ല ഹാജി ട്രഷറര്‍

ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ടായി പി.എം മുഹമ്മദ് കുഞ്ഞി ഹാജി ചെമ്പരിക്കയും ജനറല്‍ സെക്രട്ടറിയായി അസീസ് കടപ്പുറവും Kasaragod, Kerala, INL, District, Committee, Election, PM Muhammed Kunhi Chemberika, Azeez Kadappuram, Sharafullah Haji
കാസര്‍കോട്: (www.kasargodvartha.com 19/04/2015) ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ടായി പി.എ മുഹമ്മദ് കുഞ്ഞി ഹാജി ചെമ്പരിക്കയും ജനറല്‍ സെക്രട്ടറിയായി അസീസ് കടപ്പുറവും തുടരും. ഷറഫുല്ല ഹാജി മഞ്ചേശ്വരത്തെ ട്രഷററായി തിരഞ്ഞെടുത്തു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മൊയ്തീന്‍കുഞ്ഞി കളനാട്, കെ.എസ് ഫക്രുദ്ദീന്‍, എം.എ ലത്വീഫ് എന്നിവരുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം ഒഴിവാക്കുന്നതിനായി മുന്‍ പ്രസിഡണ്ടിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് വേണ്ടിവന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അസീസ് കടപ്പുറത്തിനെതിരെ സുബൈര്‍ പടുപ്പാണ് മത്സര രംഗത്തെത്തിയത്. 11നെതിരെ 48 വോട്ടുകള്‍ക്കായിരുന്നു അസീസ് കടപ്പുറത്തിന്റെ വിജയം.

വൈസ് പ്രസിഡണ്ടുമാരായി എം.ടി.പി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, മുസ്തഫ തോരവളപ്പ്, കപ്പണ മുഹമ്മദ്കുഞ്ഞി, ഇസ്മാഈല്‍ പടന്നക്കാട് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഇക്ബാല്‍ മാളിക, അബ്ദുല്‍ റഹ് മാന്‍ കളനാട്, എം.എ ഷഫീഖ് കാഞ്ഞങ്ങാട്, സി.എം.എ ജലീല്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

റിട്ടേണിംഗ് ഓഫീസര്‍ ഹംസ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പി, മൊയ്തീന്‍കുഞ്ഞി കളനാട്, എ.എ ലത്വീഫ് സംസാരിച്ചു. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, INL, District, Committee, Election, PM Muhammed Kunhi Chemberika, Azeez Kadappuram, Sharafullah Haji.  

Post a Comment