city-gold-ad-for-blogger
Aster MIMS 10/10/2023

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്

കാസര്‍കോട്: (www.kasargodvartha.com 24/04/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തിലും, കുറ്റിക്കോലിലെ യുവതി തൊണ്ട മുഴ നീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തിലും ഡി എം ഒ യുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ക്ലീനിംഗ് ജീവനക്കാരനായ ഉദുമ കുണ്ടംകുളം പാറയിലെ കിഷോറിന്റെ ഭാര്യ രമ്യ(22)യുടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലും, തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ കുറ്റിക്കോലിലെ ഗംഗാധരന്‍ നായരുടെ ഭാര്യ ഇ. ലക്ഷ്മി (47) മരിച്ച സംഭവത്തിലുമാണ് അന്വേഷണം.

ഡി.എം.ഒ എ.പി ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അസി. ഡി.എം.ഒ ഡോ. എം.സി.വിമല്‍രാജ്, ഡോ. ഗീതാ ഗുരുദാസ്, ഡോ. ദീപാ മാധവന്‍,ഡോ. ജയറാം, ഡോ.വിനോദ് കുമാര്‍, ഡോ. നിത്യാനന്ദ, ഡോ. മുരളി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്വര്‍ണലത എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നത്.

പരാതിക്കാരനായ കിഷോര്‍, മരിച്ച ലക്ഷമിയുടെ ഭര്‍തൃ സഹോദരന്‍ മാധവന്‍, സംഭവങ്ങള്‍ നടക്കുമ്പോള്‍ ഡ്യൂട്ടിലുണ്ടായിരുന്ന നേഴ്‌സുമാര്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഡോക്ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്നമാണ് തെളിവെടുപ്പ് നടത്തിയത്.

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്
ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ഡി എം ഒ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ തെളിവെടുപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL