city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയില്‍ കബഡി ടൂര്‍ണമെന്റിനിടെ യുവാക്കള്‍ തമ്മില്‍ സംഘട്ടനം; പോലീസ് ലാത്തി വീശി, 6 പേര്‍ അറസ്റ്റില്‍

ചെര്‍ക്കള: (www.kasargodvartha.com 14/04/2015) ചെര്‍ക്കള പാടിയില്‍ എം.ജി. കാമത്ത് ക്ലബ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റിനിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തി വീശിയാണ് എല്ലാവരേയും വിരട്ടിയോടിച്ചത്.

സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ശൈലേഷ്, ഉദ്ദേഷ്, പ്രസാദ്, രഞ്ജു തുടങ്ങി ആറുപേരെയാണ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെയും അക്രമമുണ്ടാക്കിയതിന് യുവാക്കള്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനാല്‍ മൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. മൈക്ക് സാധാരണ പോലീസ് തന്നെ ഓപ്പറേറ്റര്‍ക്ക് വിട്ടുകൊടുക്കാറുണ്ടെങ്കിലും നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മൈക്ക് കോടതിക്ക് പോലീസ് കൈമാറി.
ചെര്‍ക്കളയില്‍ കബഡി ടൂര്‍ണമെന്റിനിടെ യുവാക്കള്‍ തമ്മില്‍ സംഘട്ടനം; പോലീസ് ലാത്തി വീശി, 6 പേര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL