city-gold-ad-for-blogger
Aster MIMS 10/10/2023

ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ജനറല്‍ ആശുപത്രിയില്‍ കേസ് ഷീറ്റ് തിരുത്തിയതായി ആരോപണം

കാസര്‍കോട്: (www.kasargodvartha.com 26/04/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രസവ ചികിത്സക്കായി പ്രവേശിപ്പിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ക്ലീനിംഗ് ജീവനക്കാരന്‍ ഉദുമ കുണ്ടുകുളംപാറയിലെ കിഷോറിന്റ ഭാര്യ രമ്യ (22)യുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ജനറല്‍ ആശുപത്രിയില്‍ കേസ് ഷീറ്റ് തിരുത്തിയതായി പരാതി. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അനസ്‌തേഷ്യ വിദഗ്ദനില്ലെന്ന കാരണത്താല്‍ പാതിരാത്രി പൂര്‍ണഗര്‍ഭിണിയെ മംഗളൂരുവിലേക്ക് അയക്കുകയും ഇവരുടെ കുഞ്ഞ് മരണപ്പെടാന്‍ കാരണമാവുകയും ചെയ്തത്. ഈ സംഭവത്തിലാണ് കേസ് ഷീറ്റ് തിരുത്തിയതായി രമ്യയുടെ ഭര്‍ത്താവ് കിഷോര്‍ ആരോപിക്കുന്നത്.

രാവിലെ പ്രസവ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രമ്യയെ പരിശോധിച്ച ഡോക്ടര്‍ സുഖപ്രസവം നടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 10 മണിയോടെ രമ്യയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. ഇക്കാര്യം കേസ് ഷീറ്റില്‍ രേഖപ്പെടുത്തുകയും ഡോക്ടര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടുതാഴെയാണ് കേസ് ഷീറ്റില്‍ തിരുത്തല്‍ ഉണ്ടായിട്ടുള്ളത്. രാത്രി 10 മണിയ്ക്ക് തന്നെ രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായും ബന്ധുക്കള്‍ ഇതിന് തയ്യാറായില്ലെന്നും കൃത്രിമമായി എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നാണ് പരാതി.

രമ്യയ്ക്ക് പനിയുള്ള കാര്യം രാത്രി 10 മണിയ്ക്ക് തന്നെ നഴ്‌സ് ഡോക്ടറെ വിവരമറിയിച്ചിരുന്നുവെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡോക്ടര്‍ ആശുപത്രിയിലെത്തിയത്. ഇതിനുശേഷമാണ് സിസേറിയന്‍ വേണ്ടിവരുമെന്നും അനസ്‌തേഷ്യ
വിദഗ്ദനില്ലാത്തതിനാല്‍ മംഗളൂരുവിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. രാത്രി ഒരു മണിയ്ക്കാണ് ഡോക്ടര്‍ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ടും നേരത്തെ തന്നെ മാധ്യമ പ്രവര്‍ത്തകരോട് സമ്മതിച്ചിരുന്നു.

ഇതിനു ശേഷമാണ് ഇപ്പോള്‍ കേസ് ഷീറ്റില്‍ സിസേറിയന്‍ വേണ്ടി വരുമെന്ന് 10 മണിയ്ക്ക് തന്നെ എഴുതിയെന്നും മംഗളൂരുവിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായി എഴുതിച്ചേര്‍ത്തിരിക്കുന്നത്. സംഭവമുണ്ടായ ഉടനെ കേസ് ഷീറ്റ് പോലീസ് പിടിച്ചെടുത്തിരുന്നുവെങ്കില്‍ തിരുത്തല്‍ ഉണ്ടാകുമായിരുന്നില്ലെന്നും കിഷോര്‍ പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡി.എം.ഒ എ.പി. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം തെളിവെടുപ്പ് നടത്തിയപ്പോഴാണ് കേസ് ഷീറ്റില്‍ തിരുത്തല്‍ വരുത്തിയ സംഭവം വെളിപ്പെട്ടത്.
ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ജനറല്‍ ആശുപത്രിയില്‍ കേസ് ഷീറ്റ് തിരുത്തിയതായി ആരോപണം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗര്‍ഭസ്ഥ ശിശുവിന്റെയും യുവതിയുടെയും മരണം: ജനറല്‍ ആശുപത്രിയിലേക്ക് സോളിഡാരിറ്റിയുടെ മാര്‍ച്ച്
Keywords:  Kasaragod, Kerala, General-hospital, Case sheet, Police, Died, Medical Officers, Pregnant, Doctor, Case sheet edited.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL