Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വളപ്പില്‍ നിന്നും ആല്‍മരം മുറിച്ചതിനെതിരെ കേസെടുത്തു

കാസര്‍കോട് ബാങ്ക് റോഡില്‍ ബി.ഇ.എം സ്‌കൂളിന് സമീപത്തെ ആല്‍മരം മുറിച്ചു നീക്കിയതിനെതിരെ കേസെടുത്തു. സോഷ്യല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഡെല്‍ടോ Kasaragod, Kerala, case, school, Banyan tree, Forest Range officer,
കാസര്‍കോട്: (www.kasargodvartha.com 19/04/2015) കാസര്‍കോട് ബാങ്ക് റോഡില്‍ ബി.ഇ.എം സ്‌കൂളിന് സമീപത്തെ ആല്‍മരം മുറിച്ചു നീക്കിയതിനെതിരെ കേസെടുത്തു. സോഷ്യല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഡെല്‍ടോ എല്‍മറോക്കിയാണ് കേസെടുത്തത്. അനുവാദമില്ലാതെ ആല്‍മരം മുറിച്ചുനീക്കിയതിനെതിരെയാണ് സോഷ്യല്‍ ഫോറസ്റ്റ് വിഭാഗം കേസെടുത്തിരിക്കുന്നത്.

ആല്‍മരം മുറിച്ചുനീക്കിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരങ്ങള്‍ക്ക് തണലേകിയിരുന്ന ആല്‍മരമാണ് ആരോരുമറിയാതെ വ്യാഴാഴ്ച രാത്രി മുറിച്ചുമാറ്റിയത്. തുടക്കത്തില്‍ ശിഖരം മാത്രമാണ് മുറിക്കുക എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ വനം വകുപ്പിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ അനുവാദം കൂടാതെയാണ് മുറിച്ച് മാറ്റിയത്.

60 വര്‍ഷത്തോളം പ്രായമേറിയ മരം വര്‍ഷം തോറും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തണലേകിയിരുന്നു. മരം മുറിച്ച തൊട്ടടുത്തുള്ള സ്ഥലങ്ങള്‍ ഉഴുതുമറിച്ച നിലയിലാണ്. റോഡരികിലെ സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പ്രകൃതി സ്‌നേഹികളും രംഗത്ത് വന്നിട്ടുണ്ട്.

Kasaragod, Kerala, case, school, Banyan tree, Forest Range officer,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
നേതാക്കള്‍ അമിത് ഷായെ കണ്ടുപഠിക്കട്ടെ; റാലിയില്‍ പങ്കെടുക്കാന്‍ ഷാ യാത്ര ചെയ്തത് 5 മണിക്കൂര്‍

Keywords: Kasaragod, Kerala, case, school, Banyan tree, Forest Range officer, Case registered for cut down Banyan tree.

Advertisement:

Post a Comment