വ്യാജ പിരിവിനെത്തിയ 40 കാരനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി
Apr 14, 2015, 21:57 IST
വിദ്യാനഗര്‍: (www.kasargodvartha.com 14/04/2015) വ്യാജ പിരിവിനെത്തിയ 40 കാരനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി. നാലത്തടുക്ക കോളനിക്ക് സമീപത്തെ ഒരു വീട്ടില്‍ ചൊവാഴ്ച ഉച്ചയോടെയെത്തിയ യുവാവ് ഒരു സ്ഥാപനത്തിന്റെ പേരില്‍ പിരിവിനെത്തിയതാണെന്ന് അറിയിക്കുകയായിരുന്നു. വീട്ടില്‍ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. അല്പസമയം കഴിഞ്ഞ് സ്ത്രീയോട് മോഷമായ പെരുമാറ്റം നടത്തിയ ഇയാള്‍ വസ്ത്രം മാറ്റാന്‍ തുടങ്ങിയതോടെ സ്ത്രീ ബഹളംവെച്ചു. ഇതിനിടയില്‍ നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഏറെനേരം പിന്തുടര്ന്നാണ് യുവാവിനെ പിടികൂടിയത്.
ഇയാളെ പിന്നീട് വിദ്യാനഗര്‍ പോലീസിന് കൈമാറിയെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നതായും എന്നാല്‍ നാട്ടുകാര്‍ തന്നെ പ്രശ്നം തീര്‍ത്ത് പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇയാളെ വിട്ടയക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.