city-gold-ad-for-blogger
Aster MIMS 10/10/2023

വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ടു പേര്‍ കുമ്പളയിലും മഞ്ചേശ്വരത്തുമായി അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 19/04/2015)  വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ടു പേരെ കുമ്പളയിലും മഞ്ചേശ്വരത്തുമായി പോലീസ് അറസ്റ്റു ചെയ്തു.  മിയാപ്പദവിലെ ഹുസൈന്‍ (29),  കുക്കാറിലെ അമ്മി എന്ന ടിക്കി ഹമീദ് (35) എന്നിവരെയാണ് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

ടിക്കി അമ്മിക്കെതിരെ 14 ഓളം കേസുകളും ഹുസൈനെതിരെ കന്നുകാലി മോഷണമടക്കം നിരവധി കേസുകളും നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ടിക്കി അമ്മിക്കെതിരെ കാപ്പ നിയമം ചുമത്തുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തും കുമ്പളയിലുമായി 3,000 ത്തോളം കന്നികാലികളെ കടത്തിക്കൊണ്ടു പോയി അറുത്ത് ഇറച്ചിയാക്കി വിറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അമ്മിയുടെ പിതാവിനെതിരെയും മൂന്നു സഹോദരങ്ങള്‍ക്കെതിരെയും കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിലൊരു സഹോദരന്‍ അസുഖം ബാധിച്ച് കിടപ്പിലാണ്.
വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ടു പേര്‍ കുമ്പളയിലും മഞ്ചേശ്വരത്തുമായി അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL