Join Whatsapp Group. Join now!
Aster MIMS 10/10/2023

വേനല്‍ ചൂടിന് ആശ്വാസമായി ഉപ്പളയിലും ഹൊസങ്കടിയിലും കുളിര്‍മഴ

കനത്ത വേനല്‍ ചൂടിന് ആശ്വാസമായി ഉപ്പളയിലും ഹൊസങ്കടിയിലും കുളിര്‍മഴ പെയ്തു. ഞായറാഴ്ച Kasaragod, Kerala, Uppala, Rain, Hosangadi, Summer, Drinking Water, famine drinking water,
ഉപ്പള: (www.kasargodvartha.com 01/03/2015) കനത്ത വേനല്‍ ചൂടിന് ആശ്വാസമായി ഉപ്പളയിലും ഹൊസങ്കടിയിലും കുളിര്‍മഴ പെയ്തു. ഞായറാഴ്ച രാവിലെയാണ് കനത്ത മഴ ലഭിച്ചത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ വേനല്‍ചൂടിന് ആശ്വാസമായി.

ഈ പ്രദേശങ്ങളില്‍ വേനല്‍ ശക്തമായതോടെ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ട് വരികയായിരുന്നു. ഒരു മണിക്കൂറോളം മഴ ലഭിച്ചത് കുടിവെള്ള ക്ഷാമത്തിനും അല്‍പം ആശ്വാസമായി.

കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം പതിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ മഴയും പെയ്തിരുന്നു. കാസര്‍കോട്ടും ചില സ്ഥലങ്ങളില്‍ തീഗോളം ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം മഴയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
Kasaragod, Kerala, Uppala, Rain, Hosangadi, Summer, Drinking Water, famine drinking water, Summer Rain,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment