കൈക്കൂലി വാങ്ങുന്നതിനിടെ എസ്.പി. കയ്യോടെ പിടികൂടിയ ഹൈവേ പോലീസ് ഗ്രേഡ് എസ്.ഐക്ക് സസ്പെന്ഷന്
Mar 4, 2015, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2015) മീന്‍ലോറി ഡ്രൈവറില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് പോലീസ് ചീഫ് ഡോ. ശ്രീനിവാസ് കയ്യോടെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കുമ്പള ഹൈവേ പോലീസ് ഗ്രേഡ് എസ്.ഐ. രാമകൃഷ്ണനെയാണ് എസ്.പി. സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ജില്ലാ പോലീസ് ചീഫ് വേഷംമാറി പരിശോധനയ്ക്കിറങ്ങിയത്. മഞ്ചേശ്വരത്ത് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് വാഹന ഡ്രൈവര്‍മാരില്‍നിന്നും കൈക്കൂലി വാങ്ങുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗാലുപുരം ഭാഗത്തുനിന്നും വരികയായിരുന്ന മീന്‍ലോറി ഡ്രൈവറുടെ കൈവശം എസ്.പി. 100 രൂപ നല്‍കുകയായിരുന്നു.
മഞ്ചേശ്വരം ദേശീയ പാതയില്‍ മീന്‍ലോറി കൈകാട്ടിനിര്ത്തിയ ഗ്രേഡ് എസ്.ഐ. രാമകൃഷ്ണന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. നൂറ് രൂപ നല്കിയ ഉടനെ പിന്നാലെ എത്തിയ എസ്.പി. കൈയോടെ പിടികൂടുകയായിരുന്നു. ഇതേതുടര്‍ന്നാണ് രാമകൃഷ്ണനെതിരെ നടപടി സ്വീകരിക്കുന്നത്. ഇതുകൂടാതെ വേഷംമാറി ഇറങ്ങിയ എസ്.പി. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാട്ടിയ മറ്റു രണ്ട് പോലീസുകാരേയും പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിന് മുമ്പ് ഹൈവേ പോലീസിന്റെ മുന്നിലൂടെ എസ്.പിയുടെ കാറും കടന്നുപോയിരുന്നു. ഇത് കണ്ടിട്ടും മനസ്സിലാക്കാതെ കൈക്കൂലി വാങ്ങുമ്പോഴാണ് ഗ്രേഡ് എസ്.ഐ. കുടുങ്ങിയത്. സംഭവസമയം ഹൈവേ പോലീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Keywords: Police Chief, Kasaragod, Checking, Highway Police, Grad SI, Suspension, Police officer suspended for bribe.