city-gold-ad-for-blogger
Aster MIMS 10/10/2023

ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം

കാസര്‍കോട്: (www.kasargodvartha.com 30/03/2015) ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ ഘടക കക്ഷിയാകാന്‍ പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സെകുലര്‍ കോണ്‍ഫറന്‍സ് രഹസ്യ യോഗം ചേരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എന്‍.എസ്.സി യെ ശക്തിപ്പെടുത്തി ഐ.എന്‍.എലിന് മുമ്പ് എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാനാണ് കുന്നമംഗലം എം.എല്‍.എ. പി.ടി.എ റഹീമിന്റെ നീക്കം. നേരത്തെ കെ.മുരളീധരനെ പരാജയപ്പെടുത്തി കൊടുവള്ളിയില്‍ നിന്നും പി.ടി.എ. റഹീം എം.എല്‍.എയായിരുന്നു.

നേരത്തെ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ച ഇപ്പോഴത്തെ തവന്നൂര്‍ എം.എല്‍.എ കെ.ടി ജലീലും പി.ടി.എ റഹീമിന്റെ എന്‍.എസ്.സിയില്‍ ചേരുമെന്ന് എന്‍.എസ്.സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ രണ്ടു എം.എല്‍.എമാരുള്ള എന്‍.എസ്.സി.യെ എല്‍.ഡി.എഫ് മുന്നണിയിലെടുക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ച സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പേ എല്‍.ഡി.എഫില്‍ പുതിയ കക്ഷികളെ എടുക്കുമെന്നാണ് വിവരം.

ഇതിനു മുമ്പായി എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റി ഉണ്ടാക്കാനാണ് പി.ടി.എ റഹീം വിഭാഗം രഹസ്യ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന രഹസ്യ യോഗത്തില്‍ പി.ടി.എ. റഹീം ഉള്‍പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും.

നേരത്തെ എന്‍.എസ്.സിക്ക് ജില്ലയില്‍ കമ്മിറ്റി നിലവിലുണ്ടെങ്കിലും നിര്‍ജീവമാണ്. ഇതിനിടയിലാണ് കാലാകാലങ്ങളായി ഐ.എന്‍.എലില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നും മാറിനില്‍ക്കുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി എന്‍.എസ്.സി ശക്തിപ്പെടുത്താനും ജില്ലാകമ്മിറ്റിയുണ്ടാക്കാനും തീരുമാനിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ മുന്‍ ഐ.എന്‍.എല്‍ നേതാവ് മാട്ടുമ്മല്‍ ഹസന്റെ നേതൃത്വത്തിലാണ് എന്‍.എസ്.സി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമം നടത്തി വരുന്നത്. അതിനിടെ എന്‍.എസ്.സി ശക്തിപ്പെടുന്നത് ഐ.എന്‍.എലിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഐ.എന്‍.എല്‍. നേതൃത്വത്തിനുണ്ട്.
ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords:  Kasaragod, Kerala, UDF, Leadership, LDF, INL, NSC, National secular Conference, National secular Conference secret meeting in Kanhangad, National secular Conference secret meeting in Kanhangad.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL