city-gold-ad-for-blogger
Aster MIMS 10/10/2023

ജനസമ്പര്‍ക്കപരിപാടി ജില്ലയിലെ മുഖ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന - കൃഷിമന്ത്രി കെ.പി. മോഹനന്‍

കാസര്‍കോട്: (www.kasargodvartha.com 30/03/2015) മെയ് 14ന് കാസര്‍കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 ല്‍ ജില്ലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. വര്‍ഷങ്ങളായി മുടങ്ങികിടക്കുന്ന പദ്ധതികള്‍ പോലുളള മുഖ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കുമെന്ന്യ കൃഷിവകുപ്പ് മന്ത്രി  കെ.പി. മോഹനന്‍ പറഞ്ഞു. വ്യക്തിഗത അപേക്ഷകളില്‍  ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി  നടപടി  സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക്  തിങ്കളാഴ്ചവരെ  2800 അപേക്ഷകള്‍ ലഭിച്ചു. 2300 അപേക്ഷകള്‍  ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥന്‍മാര്‍ക്ക് നല്‍കിയതായി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍  അറിയിച്ചു. ഏപ്രില്‍ 14 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ദാരിദ്ര്യ ലഘൂകരണം, ജില്ലാ സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍മാര്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ തുടങ്ങിയ ഓഫീസുകളിലേക്കാണ് ജില്ലയില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പരാതികളില്‍ നടപടി സ്വീകരിച്ച് ഓണ്‍ ലൈനായി നടപടി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കണം. 23ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ അപേക്ഷകരെ  അറിയിക്കും. ഏപ്രില്‍ ഒന്നിന് ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ക്ക് സി-ഡിറ്റ് പരിശീലനം നല്‍കും.

ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍  ഓഫീസറായ  ആര്‍ഡിഒ എന്‍. ദേവീദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ, എംഎല്‍എ മാരായ  എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, എഡിഎം എച്ച് ദിനേശന്‍ , ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി.കെ ജയശ്രീ  തുടങ്ങിയവര്‍ സംസാരിച്ചു.
ജനസമ്പര്‍ക്കപരിപാടി ജില്ലയിലെ  മുഖ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന - കൃഷിമന്ത്രി കെ.പി. മോഹനന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL