മഫ്ത്ത നിരോധനം: കാംപസ് ഫ്രണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക്
Mar 29, 2015, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2015) മഞ്ചേശ്വരം മജിര്‍പള്ള സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മഫ്ത്ത നിരോധനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ നിയമപരമായി പരാതിപ്പെടുമെന്നും നിയമം സ്കൂള്‍ മാനേജ്മെന്റ് തിരുത്തിയില്ലെങ്കില്‍ സമരമുറകളുമായി മുമ്പോട്ട് പോകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളോടുള്ള വിവേചനപരമായ നിലപാട് മാനേജ്മെന്റ് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഒരു കാരണവശാലം അനുവദിക്കില്ലെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസിഡണ്ട് എം ടി പി അഫ്സല്, ജനറല്‍ സെക്രട്ടറി റാസിക് ദേളി, നൗഫല്‍ മഞ്ചേശ്വരം, അഷറഫ് അണങ്കൂര്‍, അബ്ദുല്‍ റഫഊഫ് മഞ്ചേശ്വരം, മുഫീദ് നീലേശ്വരം സംസാരിച്ചു.

Keywords : Kasaragod, Kerala, SDPI, Protest, College, Students, Meeting, Campus Front.