Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചു

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചതായി Kumbala, Attack, Assault, Bus-driver, kasaragod, Kerala, hospital, Treatment, complaint,
കുമ്പള: (www.kasargodvartha.com 06/03/2015) കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ജഗദീഷിനാ (38) ണ് അക്രമത്തില്‍ പരിക്കേറ്റത്. കുമ്പള ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആളുകളെ ബസ് കയറ്റിക്കൊണ്ടിരിക്കെ ബൈക്കിലെത്തിയ രണ്ടു പേര്‍ വന്ന് അക്രമിക്കുകയായിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു.
Kumbala, Attack, Assault, Bus-driver, kasaragod, Kerala, hospital, Treatment, complaint, KSRTC bus driver assaulted.
പരിക്കേറ്റ ജഗദീഷിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബസിന്റെ ഇടതുവശത്തു കൂടി മറികടന്നുവരികയും മുട്ടംഗേറ്റിനടുത്ത് ബസിന് മുന്നില്‍ നിര്‍ത്തി വഴക്ക് പറയുകയും ചെയ്തിരുന്ന സംഭവവുമുണ്ടായിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment