കാസര്‍കോട്ട് എസ്.പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; 160 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു
Mar 4, 2015, 21:38 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2015) നഗരത്തില്‍ എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പോലീസും ആര്.ടി.ഒയും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമം ലംഘിച്ചോടിയ 160 ഓളം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പുറമെ ട്രാഫിക് സി.ഐ, ടൗണ്‍ സി.ഐ, ഒമ്പത് എസ്.ഐ മാരും അടങ്ങിയ സംഘമാണ് ടൗണ്‍ പോലീസ് സ്റ്റേഷന്, ട്രാഫിക് സ്റ്റേഷന്, വിദ്യാനഗര്‍ സ്റ്റേഷന് പരിധികളിലെ ചട്ടഞ്ചാല്‍, ചെര്‍ക്കള, വിദ്യാനഗര്‍, ഉളിയത്തടുക്ക, ചൗക്കി, ഗീതാ ജംങ്ഷന്, ക്ലോക്ക് ടവര്‍, കോളിയടുക്കം, ചെമ്മനാട് എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
നിയമം ലംഘിച്ചോടുന്ന ബൈക്കുകളെ കണ്ടെത്താന്‍ എസ്.പി ബൈക്കില്‍ സഞ്ചരിച്ചാണ് പരിശോധനയ്ക്ക് ഇറങ്ങിയത്. ഹെല്‍മറ്റ്, ലൈസന്‍സ്, മിറര്‍, നിയമാനുസൃതമായ നമ്പര്‍ പ്ലേറ്റ്, മറ്റും രേഖകളും ഇല്ലാതെ ഓടിയ ബൈക്കുകളാണ് പോലീസ് കസ്റ്റിയിലെടുത്തത്.
ഇത്തരം മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് എസ്.പി അറിയിച്ചു. നേരത്തെ ബൈക്കിലും കാറിലും വേഷം മാറിയും എസ്.പി പോലീസ് ഉദ്യോഗസ്ഥരുടെ ജോലിക്കിടിയിലെ കൃത്യവിലോപം കണ്ടെത്താന്‍ രംഗത്തിറങ്ങിയിരുന്നു.

Keywords : Kasaragod, Kerala, Bike, Police, Custody, S.P, Vidya Nagar, Chattanchal, Koliyadukkam, Uliyathaduka, Chawki, Chemnad, Cherkala, Kasargod SP Dr. A Sreenivas.