city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാനഗര്‍ ഇനി ജനമൈത്രി പോലീസ് സ്റ്റേഷന്‍

കാസര്‍കോട്: (www.kasargodvartha.com 28/02/2015) വിദ്യാനഗര്‍ ഇനി മുതല്‍ ജനമൈത്രി പോലീസ്‌സ്റ്റേഷന്‍. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.ഇ അബ്ദുളള, ജനമൈത്രി പോലീസ് സ്റ്റേഷന്‍ പ്രഖ്യാപനം നടത്തുകയും ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പോലീസും ജനങ്ങളും കൈകോര്‍ത്ത് പിടിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുളളൂ എന്ന് അദ്ദേഹം പറഞ്ഞു. ജനമൈത്രി പദ്ധതിയിലൂടെ കേരളത്തിന്റെ നിയമവ്യവസ്ഥ രാജ്യത്തിന് തന്നെ മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. . ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ അധ്യക്ഷത വഹിച്ചു.

ജനമൈത്രി പദ്ധതിയിലൂടെ  കുറ്റകൃത്യങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ഗ്ഗീയതയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  ജനങ്ങളും നേതാക്കന്‍മാരും ഇതിന്വേണ്ടി സഹകരിക്കണമെന്നും എസ് പി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ. ബി. ചെര്‍ക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.ബി അബ്ദുളള ഹാജി, ആയിഷ സഹദുളള, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഖദീജ, എസ്  ഷംസുദ്ദീന്‍, മുഹമ്മദ് കുഞ്ഞി, ഷാഹിന സലിം, റിട്ടയേര്‍ഡ് ആര്‍ടിഒ ചന്ദ്രശേഖര്‍,  ഡിവൈഎസ്പി (ഡിസിആര്‍ബി) കെ. ദാമോദരന്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി.കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പോലീസും ജനങ്ങളും  സൗഹൃദമുണ്ടാക്കുകയും  അതു വഴി  സമൂഹത്തിനും രാജ്യത്തിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ജനമൈത്രി പോലീസ് സ്റ്റേഷന്‍ കൊണ്ടുദ്ദേശിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിദ്യാനഗര്‍ ഇനി ജനമൈത്രി പോലീസ് സ്റ്റേഷന്‍

Keywords : Kasaragod, Kerala, Vidya Nagar, Police, Janamaitry. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL