Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രവാസത്തിന്റെ കാണാകഥകള്‍ പ്രകാശനം ചെയ്തു

കുട്ടിയാനം മുഹമ്മദ് കുഞ്ഞി എഴുതിയ പ്രവാസികളുടെ കാണാകഥകള്‍ എന്ന പുസ്തകം ശനിയാഴ്ച Book-release, Kasaragod, Kerala, Kuttiyanam Muhammed Kunhi, Pravasathinde Kanakadakal
കാസര്‍കോട്: (www.kasargodvartha.com 28/02/2015) കുട്ടിയാനം മുഹമ്മദ് കുഞ്ഞി എഴുതിയ പ്രവാസികളുടെ കാണാകഥകള്‍ എന്ന പുസ്തകം ശനിയാഴ്ച വൈകുന്നേരം കാസര്‍കോട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.എ. റഹ്മാന്‍, കെ.കെ. നായര്‍ സുള്ള്യയ്ക്കു നല്‍കി പ്രകാശനം ചെയ്തു. പുസ്തകം പ്രസിദ്ധീകരിച്ച വചനം ബുക്‌സിന്റെ ഡയരക്ടര്‍ അബ്ദുല്ലക്കോയ കണ്ണംകടവ് അധ്യക്ഷത വഹിച്ചു. പി.വി.കെ. പനയാല്‍ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

നാരായണന്‍ പേരിയ, ആറ്റൂര്‍ ശരത് ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എ.എസ്. മുഹമ്മദ്കുഞ്ഞി, സി.എല്‍. ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ പ്രസംഗിച്ചു. കുട്ടിയാനം മുഹമ്മദ്കുഞ്ഞി മറുപടി പ്രസംഗം നടത്തി. സീതാദേവി കരിയാട്ട് സ്വാഗതവും ഇബ്രാഹിം ചെര്‍ക്കള നന്ദിയും പറഞ്ഞു. രാധാമണി കൊടകര, ഷീബ മലാക്ക എന്നിവര്‍ കവിതകള്‍ ആലപിച്ചു.

പ്രവാസജീവിതാനുഭവങ്ങളുടെ നേര്‍ വിവരണങ്ങളാണ് ഈ പുസ്തകമെന്നു പുസ്തകം പ്രകാശനം ചെയ്ത എം.എ. റഹ്മാനും പരിചയപ്പെടുത്തിയ പി.വികെ. പനയാലും പറഞ്ഞു.

വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അവിശ്വസനീയമെന്നു തോന്നുന്ന ധാരാളം അനുഭവങ്ങള്‍ പേറിനടക്കുന്നവരാണ് പ്രവാസികള്‍. സ്വയം കഷ്ടപ്പെട്ടുകൊണ്ട് മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് പ്രവാസികള്‍ക്കുള്ളത്.  പ്രവാസിയുടെ അനുഭവങ്ങളുടെ നേര്‍ വിവരണങ്ങളെ പ്രവാസാനുഭവമില്ലാത്തവര്‍ അവിശ്വസിക്കുകയും കഥകയായോ, നോവലായോ എഴുതിയാല്‍ അതിനെ കേവലം ഭാവനയായി മാത്രം  കാണുകയും ചെയ്യുന്നുവെന്നും  പ്രാസംഗികര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Pravasathinde Kanakadakal book released

Keywords: Book-release, Kasaragod, Kerala, Kuttiyanam Muhammed Kunhi, Pravasathinde Kanakadakal, MA Rahman. 

Advertisement:

Post a Comment