city-gold-ad-for-blogger
Aster MIMS 10/10/2023

കാക്കിക്കുള്ളിലെ ഡോക്ടറെ പുറത്തെടുത്ത് എസ്.പി, അമ്പരപ്പുമാറാതെ രോഗികള്‍


കുമ്പള: (www.kasargodvartha.com 27/02/2015) കാക്കി ഉടുപ്പില്‍ കൈയ്യില്‍ ലാത്തിയുമായി എത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് സ്‌റ്റെതസ്‌കോപ്പ് ചെവിയില്‍ വെച്ചു രോഗികളെ പരിശോധിക്കാന്‍ ആരംഭിച്ചപ്പോള്‍ രോഗികള്‍ക്കും അതു കണ്ടു നിന്നവര്‍ക്കും അമ്പരപ്പ്.

കുമ്പള പോലീസും നെഹ്‌റു യുവ കേന്ദ്രവും ജില്ലാ ടി.ബി. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബന്തിയോട് ഹരിജന്‍ കോളനിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് യഥാര്‍ത്ഥ ഡോക്ടറായത്.
ക്യാമ്പിലെത്തിയവരെ സ്‌റ്റെതസ്‌കോപ്പു കൊണ്ടു നെഞ്ചിടിപ്പു നോക്കിയും രക്തസമ്മര്‍ദം നോക്കിയും പരിശോധിച്ചു കൊണ്ടാണ് ജില്ലാ പോലീസ് ചീഫ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോലീസുദ്യോഗസ്ഥന്‍ എന്നതിലുപരി ഇദ്ദേഹം ഒരു ഡോക്ടര്‍ കൂടിയാണെന്ന വിവരം അപ്പോഴാണ് പലര്‍ക്കും അറിയുന്നത്. 2005ല്‍ കര്‍ണാടക ഗവ.മെഡിക്കല്‍ കോളജില്‍ നിന്നു എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശ്രീനിവാസ് കര്‍ണാടകയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അതിനിടെ 2009 ലാണ് ഐ.പി.എസ്. നേടിയതും പോലീസ് സര്‍വ്വീസില്‍ പ്രവേശിച്ചതും.

മുമ്പു ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോഴും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട നിരവധി അയ്യപ്പ ഭക്തന്‍മാരെ ഇദ്ദേഹം പരിശോധിച്ചിരുന്നു. ബന്തിയോട് ഹരിജന്‍ കോളനിയില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യമ്പില്‍ വെച്ച് ആറ് നിര്‍ധന രോഗികള്‍ക്ക് ഡോ. എ ശ്രീനിവാസ് ധന സഹായം നല്‍കി. ചടങ്ങില്‍ കുമ്പള സി.ഐ കെ.വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി.ഓഫീസര്‍ ഡോ. രവിപ്രസാദ്, ഡോ. ബിജയ് സായി ഭട്ട്, എന്നിവര്‍ രോഗികളെ പരിശോധിച്ചു. കുമ്പള എസ്.ഐ. രാജഗോപാല്‍, സുന്ദര ആരിക്കാടി, ബാബു, നിട്ടോണി എന്നിവര്‍ പ്രസംഗിച്ചു. റോജിത് മാത്യു സ്വാഗതവും നാരായണ നന്ദിയും പറഞ്ഞു. രക്ത പരിശോധന, രക്ത ഗ്രൂപ്പ് നിര്‍ണയം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

കാക്കിക്കുള്ളിലെ ഡോക്ടറെ പുറത്തെടുത്ത് എസ്.പി, അമ്പരപ്പുമാറാതെ രോഗികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Police, Doctor, Programme, Kasaragod, Kerala, Colony, Medical Camp, Inaguration, Stedescope, Kumbala, Police chief inaugurate medical camp.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL