city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തിരിച്ചെത്തി; തട്ടിക്കൊണ്ടു പോയതെന്ന് വെളിപ്പെടുത്തല്‍

മംഗളൂരു: (www.kasargodvartha.com 24/02/2015) ഫെബ്രുവരി 17 ന് കാണാതായ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ തിരിച്ചെത്തി. മംഗളൂരു പമ്പൂരിലെ സ്വാമിയുടെ മകള്‍ കണ്ണമ്മ (15), അയല്‍വാസി കൃഷ്ണപ്പയുടെ മകള്‍ ശാലിനി (15) എന്നിവരെയാണ് കാണാതായത്. ഇതില്‍ കണ്ണമ്മയാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയത്.

തങ്ങളെ കാറില്‍ വന്ന ഒരു സംഘം തട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന് തന്ത്രപൂര്‍വ്വം താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കണ്ണമ്മ പറയുന്നത്. ഒപ്പമുണ്ടായ കൂട്ടുകാരിക്ക് എന്ത് പറ്റിയെന്ന് അറിയില്ലെന്നും കണ്ണമ്മ പറഞ്ഞു. പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

അയല്‍വക്കത്തു താമസിക്കുന്ന കല്‍പ്പണിക്കാരന്‍ രാഘവേന്ദ്ര എന്ന യുവാവ് പെണ്‍കുട്ടികളോട് അടുപ്പം കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി പരിസരവാസികള്‍ പറഞ്ഞിരുന്നു. രാഘവേന്ദ്രയെയും ഈ സമയം കാണാതായിരുന്നു. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.
കാണാതായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തിരിച്ചെത്തി; തട്ടിക്കൊണ്ടു പോയതെന്ന് വെളിപ്പെടുത്തല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Students, Kidnap, In a dramatic development, one of the girls who was reportedly kidnapped at Pamboor under Shirva police station limits returned home on the morning of Monday February 23, much to the relief of her family members and locals. However, the other girl is still missing.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL