city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനികളെ വീഴ്ത്താന്‍ ലൗലെറ്ററിന് പകരം എറിഞ്ഞുകൊടുക്കുന്നത് 'ലൗ സിം'

കാസര്‍കോട്: (www.kasargodvartha.com 28/02/2015) സ്‌കൂളുകളിലും കോളജുകളിലും കേന്ദ്രീകരിച്ച് 'ലൗ സിം' നല്‍കുന്ന സംഘം സജീവമായി. മുമ്പ് പെണ്‍കുട്ടികള്‍ക്ക് ലൗ ലെറ്റര്‍ നല്‍കി വീഴ്ത്തുന്ന പൂവാലന്മാര്‍ ഇപ്പോള്‍ പുതിയ വിദ്യയാണ് പയറ്റുന്നത്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ച് വീട്ടിലേക്ക് വരുമ്പോഴും സിം കാര്‍ഡാണ് എറിഞ്ഞുകൊടുക്കുന്നത്.

ഭൂരിഭാഗം കുട്ടികളും ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലൗ സിംകാര്‍ഡുകള്‍ വ്യാപകമായി നല്‍കുന്നത്. വീടുകളിലെത്തി ഫോണില്‍ സിം കാര്‍ഡ് മാറ്റിയിട്ട് വിളിക്കുന്ന വിദ്യാര്‍ത്ഥിനിളെ പ്രലോഭിപ്പിക്കുന്ന പൂവാലന്മാര്‍ ഇവരെ വിവാഹ വാഗ്ദ്ധാനം നല്‍കി തട്ടിക്കൊണ്ടുപോകുന്ന കേസുകള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരികയാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അടുത്തിടെ ഒരു സ്വകാര്യ കോളജിലെ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണുമായി അധ്യാപിക പിടികൂടിയപ്പോള്‍ ആ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നത് അഞ്ച് സിം കാര്‍ഡായിരുന്നു.

ഇതില്‍ ഒരു സിം കാര്‍ഡ് മാത്രമാണ് പെണ്‍കുട്ടിയുടെ പേരിലുള്ളത്. പെണ്‍കുട്ടിയുടെ പേരിലുള്ള മൊബൈല്‍ നമ്പറിലേക്ക് കോളുകള്‍ വരുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളില്‍ പാതിരാവോളം സല്ലപിക്കുന്നതിനുമാണ് കാമുകന്മാര്‍ നല്‍കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്ന് കുട്ടികള്‍ തന്നെ പറയുന്നു. ഇതുസംബന്ധിച്ച് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചില രക്ഷിതാക്കളും കാസര്‍കോട് വാര്‍ത്തയുമായി പങ്കുവെച്ചത്.

ഒന്നിലധികം കാമുകന്മാരുള്ള പെണ്‍കുട്ടികള്‍ കാമുകന്മാര്‍ക്ക് വിളിക്കാനുള്ള പ്രത്യേക ദിവസം തന്നെ തിരഞ്ഞെടുത്ത് വെക്കുന്നുണ്ട്. ഒരാളുടെ സിം ഒരു ദിവസം ഫോണില്‍ ഇട്ടാല്‍ അടുത്ത ദിവസം മറ്റൊരാളുടെ സിം കാര്‍ഡാണ് ഫോണില്‍ ഉപയോഗിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഫോണ്‍ ഓഫായതിന്റെ കാരണം കാമുകന്‍മാര്‍ തിരക്കിയാല്‍ വീട്ടിലെ അസൗകര്യങ്ങളായിരിക്കും കാരണമായി പറയുക.

കാസര്‍കോട്ട് നടക്കുന്ന മിക്ക ഒളിച്ചോട്ടങ്ങള്‍ക്കും പിന്നിലും ലൗ സിംകാര്‍ഡ് പെണ്‍കുട്ടികളുടെ കൈവശം എത്തിപ്പെടുന്നതാണെന്ന് കേസുകളുടെ അന്വേഷണങ്ങളിലും പോലീസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക പെണ്‍കുട്ടികളും ആണ്‍കുട്ടികളില്‍ ഭൂരിഭാഗവും മൊബൈല്‍ ഫോണുമായി തന്നെയാണ് കലാലയങ്ങളിലേക്ക് പോകുന്നത്. കര്‍ശന നിരോധനമുള്ള സ്‌കൂളുകളിലും സ്വകാര്യ കോളജുകളിലും ഫോണ്‍ തൊട്ടടുത്ത പെട്ടിക്കടകളിലും മറ്റുമാണ് ഏല്‍പിക്കുന്നത്. ചില കോളജുകളില്‍ ആണ്‍കുട്ടികളെ മാത്രം ഫോണ്‍കൊണ്ടുവരാന്‍ അനുവദിക്കുന്നുണ്ട്. ഇത് മുതലെടുത്ത് ആണ്‍കുട്ടികളെ തങ്ങളുടെ ഫോണ്‍ ഏല്‍പിക്കുന്ന പെണ്‍കുട്ടികളുമുണ്ട്. ഇന്റര്‍വെല്‍ സമയങ്ങളിലും മറ്റും അവര്‍ക്ക് ഫോണ്‍ നല്‍കുകയും ചെയ്യുന്നു.

ചില പെണ്‍കുട്ടികള്‍ ദൂരെസ്ഥലങ്ങളില്‍നിന്നും വരുന്നവരാണെന്നും വീട്ടുകാരെ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിക്കണമെന്നും കലാലയ അധികൃതരോട് നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇവരുടെ ദയനീയാവസ്ഥകണ്ട് ചില സ്‌കൂള്‍ അധികൃതര്‍ ഇതിന് മൗനാനുവാദം നല്‍കുന്നുണ്ട്. ഇത് ചില പെണ്‍കുട്ടികള്‍ മുതലെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പെണ്‍കുട്ടികള്‍ കാമുകന്‍മാരെ തിരിച്ചറിയാതിരിക്കാന്‍ ഫോണില്‍ നമ്പര്‍ സേവ് ചെയ്യുന്നതുപോലും അതിവിദഗ്ദ്ധമായാണ്. ഹൗസ്, ഫാദര്‍, മദര്‍ തുടങ്ങിയ പേരുകളിലാണ് സംശയിക്കാതിരിക്കാന്‍ കാമുകന്മാരുടെ നമ്പര്‍ സേവ് ചെയ്യുന്നത്. പലപ്പോഴും വീട്ടില്‍നിന്നാണെന്ന് പറഞ്ഞ് ക്ലാസ് സമയത്തുപോലും ഫോണ്‍ വരികയും ഇതറിയാതെ സ്‌കൂള്‍ ഓഫീസില്‍ സൂക്ഷിക്കുന്ന ഫോണ്‍ പെണ്‍കുട്ടികള്‍ക്ക് കലാലയ അധികൃതര്‍ തന്നെ എടുത്തുകൊടുക്കുന്നുണ്ട്. ഭംഗിയായി അധ്യാപകരെ കബളിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കലാലയങ്ങളിലെ സഹപാഠികള്‍വഴി അവരുടെ സുഹൃത്തുക്കളും വഴിയില്‍വെച്ച് പെണ്‍കുട്ടികളെ പരിചയപ്പെടുകയും സിംകാര്‍ഡുകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വാട്‌സ് ആപ്പിലാണ് പലരുടേയും ചാറ്റിംഗ് നടക്കുന്നത്. സ്ഥിരമായി പെണ്‍കുട്ടികളുടെ പിറകെ ബൈക്കിലും കാറുകളിലും ചുറ്റിത്തിരിയുന്നവർ സിമ്മിനൊപ്പം വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണും നല്‍കുന്നു.
സ്‌കൂള്‍ അധികൃതരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധ അടിയന്തിരമായി പതിഞ്ഞില്ലെങ്കില്‍ പെണ്‍കുട്ടികളുടെ ജീവിതം തന്നെ തകരുമെന്നാണ് അധ്യാപകര്‍തന്നെ പറയുന്നത്.

വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പരിഹാരമായി ചൂണ്ടിക്കാട്ടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിദ്യാര്‍ത്ഥിനികളെ വീഴ്ത്താന്‍ ലൗലെറ്ററിന് പകരം എറിഞ്ഞുകൊടുക്കുന്നത് 'ലൗ സിം'

Keywords : Kasaragod, Kerala, College, Students, Love, Mobile Phone, Love letter, School, Teacher, Sim card, Love SIM cards trap college students.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL