city-gold-ad-for-blogger
Aster MIMS 10/10/2023

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി

മംഗളൂരു: (www.kasargodvartha.com 28/02/2015) 18 മാസമായി മുള്‍ക്കി പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തിയ പുള്ളിപ്പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി. കിന്നിഗോളി എളിഞ്ചെ ഷുണ്ടിപ്പാടി കുന്നിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ അണ്ണു മൂല്യ എന്നയാളാണ് പുലിയെ കെണിയില്‍ കുടുങ്ങി പിടയുന്നതു കണ്ടത്. ശരത് ഷെട്ടി എന്നയാളുടെ വീട്ടിനടുത്ത കുന്നിന്‍ ചെരിവില്‍ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

വിവരമറിഞ്ഞു നിരവധി നാട്ടുകാരും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ തന്ത്രപരമായി പ്രത്യേക കൂട്ടിലാക്കിയ ശേഷം പിലിക്കുള വനത്തില്‍ തുറന്നുവിട്ടു. ഉളേപ്പാടിയിലാണ് ആദ്യം പുലിയെ നാട്ടുകാര്‍ കണ്ടത്. രണ്ടു കുട്ടികളും അന്നു പുലിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു നിരവധി വളര്‍ത്തു മൃഗങ്ങള്‍ പുലിയുടെ ഇരയായി. നാട്ടുകാരൊന്നടങ്കം ഭീതിയില്‍ കഴിയുന്നതിനിടെയാണ് പുലി പിടിയിലായത്. പുലിയുടെ കുട്ടികള്‍ ഇപ്പോള്‍ വലുതായിട്ടുണ്ടാകാമെന്നും അവ ഈ പ്രദേശത്തു തന്നെ ഉണ്ടാകുമെന്നും വനം വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും കരുതുന്നു.
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Natives, House, Leopard, The leopard that had been giving sleepless nights to the people living in Mulky revenue division in the taluk for the last nearly 18 months was finally found to have been stuck in a trap at Elinje Shuntipady hillock near Kinnigoli, Leopard that had harassed people for 18 months finally caught.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL