Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘര്‍ഷത്തിന് അയവില്ല; കീഴൂരില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു; 2 പേര്‍ക്ക് പരിക്ക്

രണ്ട് ദിവസമായി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയ കീഴൂര്‍ - ചെമ്പരിക്ക ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് അയവില്ല Melparamba, Kizhur, Chemnad, Car, Attack, Police, Marriage, Wedding days, Injured, Khaleel CA, Najeeb
മേല്‍പറമ്പ്: (www.kasargodvartha.com 25/01/2015) രണ്ട് ദിവസമായി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയ കീഴൂര്‍ - ചെമ്പരിക്ക ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് അയവില്ല. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കീഴൂര്‍ ജംങ്ഷനില്‍ വിവാഹ പാര്‍ട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ചെമ്പരിക്കയിലെ ഖലീല്‍ സി.എ (23), നജീബ് (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെമ്പരിക്കയില്‍ നിന്നും കീഴൂരിലേക്ക് പോകവെ ഒരു സംഘം തടഞ്ഞു നിര്‍ത്തി കാറിന്റെ ഗ്ലാസുകള്‍ മുഴുവന്‍ അടിച്ച് തകര്‍ത്ത് കാറിലുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ  ഭാഗങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും അക്രമം. അതേസമയം അക്രമികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ഒരു സംഘം പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.

ചെമ്പിരിക്കയില്‍ ശനിയാഴ്ച രാത്രി വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ ഒരു ബൈക്ക് കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഈ ബൈക്ക് പിന്നീട് ഒരു കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മത്സരത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അക്രമമാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച രാത്രിയിലെയും, ഞായറാഴ്ച വൈകുന്നേരത്തെയും സംഭവങ്ങള്‍ക്ക് വഴിവെച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Violence continues in Kizhur

Related News: 
ചെമ്പിരിക്കയില്‍ വ്യാപക അക്രമം; വീടു തകര്‍ത്തു, ബൈക്ക് കാണാതായി, 4 പേര്‍ക്ക് പരിക്ക്

ഗ്രൗണ്ടിനെച്ചൊല്ലി ചെമ്പിരിക്കയില്‍ സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്

Keywords: Melparamba, Kizhur, Chemnad, Car, Attack, Police, Marriage, Wedding days, Injured, Khaleel CA, Najeeb,Violence continues in Kizhur.

Post a Comment