ഡോ. സയ്യിദ് മുഹമ്മദിനെയും, ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഖാഫിയെയും യു.എ.ഇ. ബെണ്ടിച്ചാല്‍ അസോസിയേഷന് ആദരിക്കുന്നു
Jan 25, 2015, 08:00 IST
ദുബൈ: (www.kasargodvartha.com 25/01/2015) പ്രവാസലോകത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന അജ്മാനിലെ ഡോക്ടര്‍ സയ്യിദ് മുഹമ്മദ്, ബെണ്ടിച്ചാല്‍ ജമാഅത്തില്‍ ഖത്തീബ് ആയി കാല് നൂറ്റാണ്ടിലേക്ക് കടന്ന അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവരെ യു.എ.ഇ. ബെണ്ടിച്ചാല്‍ അസോസിയേഷന് ദുബൈയില്‍ വെച്ച് ആദരിക്കും. ഫെബ്രുവരി ആറിന് അല്‍ ബറാഹ കെ.എം.സി.സി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേയും, യു.എ.ഇ.ലെയും പ്രമുഖര്‍ പങ്കെടുക്കും.
ബെണ്ടിച്ചാലിലെ നിര്‍ധനരായ 10 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രതിമാസം വീട്ടിലെത്തിച്ചു നല്കുന്ന 'സാന്ത്വനം2015' ന്റെ പ്രവത്തനോദ്ഘാടനവും നിര്‍വഹിക്കും. ഖാദര്‍ ബെണ്ടിച്ചാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബി.എം. ഹാരിഫ്, ഖാദര്‍ പുറത്തവളപ്പ, ഹാരിസ് ബി.എ, പുത്തൂര്‍ മൊയ്തീന്, മൊയ്തീന് തൈവളപ്പ്, ആരിഫ് കനിയടുക്കം, മുഹമ്മദ് തൈവളപ്പ്, ഇസ്മാഈല്‍ ഒബീസ്, മുഹമ്മദ് മാവളപ്പ്, നിസാര്‍ ബി.എ, ഫിറോസ് ഖാലിദ്, സദാഫ്, സലാം, ആരിഫ് തായല്‍, ഷംസീര്‍ ബാരിക്കാട്, റാഫി ഇ.ടി, ആഷിഖ് ബി.എം, റമീസ് ആര്.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹസന് കുട്ടി സ്വാഗതവും, സഫാദ് നന്ദിയും പറഞ്ഞു.

Keywords : Dubai, Felicitation, Kasaragod, Kerala, Helping hands, UAE, Bendichal Association, Dr. Sayyid Muhammed, Qatheeb Abdul Kader.