എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയ്ക്ക് ചട്ടഞ്ചാല്‍ ഒരുങ്ങി
Jan 25, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2015) രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയ്ക്ക് ചട്ടഞ്ചാല്‍ ഒരുങ്ങി. ജില്ലയിലെ 11 മേഖലകളില്‍ നിന്നും, 35 ക്ലസ്റ്ററില്‍ നിന്നുമായി പതിനായിരത്തില്പരം പ്രവര്‍ത്തകരാണ് ജാലികയില്‍ അണിനിരക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗത സംഘം ചെയര്മാന് കെ. മൊയ്തീന്‍കുട്ടി ഹാജി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജാലിക റാലി, പ്രതിജ്ഞ, ദേശീയോദഗ്രഥനഗാനം, പ്രമേയ പ്രഭാഷണം, മുഖ്യപ്രഭാഷണം എന്നിവ നടക്കും. വിവിധ മത - രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക നേതാക്കളും പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ക്കും. തീവ്രവാദത്തിനും ഭീകരവാത്തിനുമെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗര ബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനുവേണ്ടിയുള്ള പ്രചരണവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു.
റാലി വൈകുന്നേരം മൂന്ന് മണിക്ക് പൊയ്നാച്ചിയില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ദേശീയ പതാകയുടെ നിറം ആലേഖനം ചെയ്യുന്ന കുങ്കുമം, വെള്ള, പച്ച തൊപ്പി ധരിച്ച എസ്.കെ.എസ്.എസ്.എഫ് പതാകയേന്തിയ തൂവെള്ള വസ്ത്ര ധാരികളായ വിഖായ ത്വലബ ക്യാമ്പസ് അംഗങ്ങളും റാലിയില്‍ അണിനിരക്കും.
റാലിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് മുമ്പായി എത്തണമെന്നും പൊയിനാച്ചിയില്‍ പ്രവര്‍ത്തകരെ ഇറക്കി ചട്ടംഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരമി പടന്നയും, ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

Keywords : Kasaragod, Kerala, SKSSF, Manushya Jalika, Chattanchal, Committee, Kerala, SKSSF Manushyajalika on 26th.