Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ.എസ്.ഇ.ബി. ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കാസര്‍കോട് ആരംഭിക്കണം-ജില്ലാ വികസനസമിതി

ഉത്തരകേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനായി കേരള സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ Call for KSEB transmission circle, Electricity, Kasaragod, Kerala
കാസര്‍ോകട്: www.kasargodvartha.com 31/01/2015) ഉത്തരകേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനായി കേരള സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ പ്രസരണ വിഭാഗം സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ജില്ലയുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയടേയും കെ.എസ്.ഇ.ബി ചെയര്‍മാന്റേയും ജനപ്രതിനിധികളുടെയും യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ നടപ്പാക്കണം. ഇതിനായി ഷൊര്‍ണ്ണൂരില്‍ പുതിയ ഓഫീസ് അനുവദിച്ചത് പര്യാപ്തമല്ലെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കെ.എസ് കുര്യാക്കോസ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എ ഡി എം എച്ച് ദിനേശന്‍, ഡിവൈഎസ്പി പി. തമ്പാന്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി മുഴുവന്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം തുടങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു. ഇതിന് 5.40 ലക്ഷം രൂപ ലഭ്യമാക്കണം. നീലേശ്വരം മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് കേന്ദ്രത്തിന്റെ അധീനതയിലുളള സ്ഥലം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി, കൃഷിവകുപ്പ് മന്ത്രി, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, സിണ്ടിക്കേറ്റംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിരുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. 

 സബ് കളക്ടര്‍ സ്ഥലപരിശോധന നടത്തിയതില്‍ നീലേശ്വരം നഗരസഭ ആവശ്യപ്പെട്ട സ്ഥലമാണ് ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പെരിയ ടൗണിലെ പിക്കറ്റ് പോസ്റ്റിലുള്ള പോലീസുകാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ്. കാസര്‍കോട് കളക്ടറേറ്റിന് സമീപം ബാച്ചിലേഴ്‌സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് ചെങ്കള, മുട്ടത്തൊടി വില്ലേജുകളില്‍ സ്ഥലം അനുവദിച്ചു. തുടര്‍നടപടികള്‍ക്കായി കാസര്‍കോട് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. വലിയ പറമ്പ് പഞ്ചായത്തിലെ ഫിഷര്‍മെന്‍ കോളനിയില്‍ പട്ടയം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ അനുമതി പത്രം ലഭിച്ചാല്‍ പട്ടയം നല്‍കുമെന്ന് എഡിഎം അറിയിച്ചു. ഇതിനായി ഫിഷറീസ് -റവന്യൂവകുപ്പുദ്യോഗസ്ഥര്‍ സംയുക്തമായി സ്ഥലപരിശോധന നടത്തും.

എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ രണ്ട് നില കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 213 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാങ്കേതികാനുമതിക്കായി തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംഗ്എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ റോഡ് ടാറിംഗ് അറ്റകുറ്റപ്പണികള്‍ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

നീലേശ്വരം എക്‌സൈസ് റെയ്ഞ്ചാഫീസിനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനും വൈദ്യുതി കണക്ഷനും വെളളവും ലഭ്യമാക്കി ഓഫീസ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെമ്മനാട് പഞ്ചായത്തില്‍ ബി ആര്‍ ഡി സിയുമായി ബന്ധപ്പെട്ട പൊതുവഴി പ്രശ്‌നം പരിഹരിക്കുന്നതിനും അനധികൃതമായി പുറമ്പോക്കില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കാനും നടപടിയെടുക്കും. എം എല്‍ എ മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി സമയബന്ധിതമായി നല്‍കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

Call for KSEB transmission circle, Electricity, Kasaragod, Kerala
File Photo
 കാസര്‍കോട് ടൗണില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുളള പഴയറോഡ് അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തേക്ക് അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണം. തദ്ദേശീയരായ മത്‌സ്യത്തൊഴിലാളികളും ജില്ലയുടെ പുറംകടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും തമ്മിലുളള തര്‍ക്കം പരിഹരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് , നീലേശ്വരം നഗരസഭകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തി.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Call for KSEB transmission circle, Electricity, Kasaragod, Kerala.

Advertisement:

Post a Comment