ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കാമുകനൊപ്പം വീടുവിട്ടു
Jan 30, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/01/2015) 22 കാരിയായ യുവതി കാമുകനൊപ്പം വീടുവിട്ടു. കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ നീലേശ്വരം പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ അബൂബക്കറിന്റെ മകള്‍ ഷംസീറയാണ് (22) നീലേശ്വരം സ്വദേശിയായ യുവാവിനോടൊപ്പം വീടുവിട്ടത്.
ജനുവരി 28ന് രാവിലെ പതിവ് പോലെ ജോലിക്ക് പോയതായിരുന്നു ഷംസീറ. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെ ഷംസീറ മറ്റൊരു മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും വീട്ടുകാരെ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്ന് അറിയിച്ചു. ഷംസീറയുടെ സ്വന്തം മൊബൈല്‍ ഫോണിലേക്കും യുവതി വിളിച്ച മൊബൈല്‍ ഫോണിലേക്കും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
സംഭവം സംബന്ധിച്ച് വീട്ടുകാര്‍ നല്കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നീലേശ്വരം സ്വദേശിയായ യുവാവിനോടൊപ്പമാണ് ഷംസീറ പോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരെയും കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Women, Love, Police, Complaint, Family, Missing, Shamseera.
Advertisement: