city-gold-ad-for-blogger
Aster MIMS 10/10/2023

മകന്റെ വിവാഹത്തോടനുബന്ധിച്ചു 5 പെണ്‍കുട്ടികള്‍ക്കു നിക്കാഹൊരുക്കി വ്യവസായിയുടെ മാതൃക

നായന്മാര്‍മൂല: (www.kasargodvartha.com 21.12.2014) മകന്റെ വിവാഹത്തോടൊപ്പം പാവപ്പെട്ട അഞ്ചു പെണ്‍കുട്ടികള്‍ക്കു കൂടി വിവാഹമേര്‍പെടുത്തിക്കൊടുത്ത് വ്യവസായി നാടിന്റെ പ്രശംസയും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി. നായന്മാര്‍മൂലയിലെ പി.ബി. അഹമ്മദാണ് മകന്‍ തൗസീഫിന്റെ വിവാഹത്തോടനുബന്ധിച്ചു വെള്ളിയാഴ്ച അഞ്ചു പെണ്‍കുട്ടികള്‍ക്കു മംഗല്യസൗകര്യമൊരുക്കിയത്.

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, മാലിക് ദീനാര്‍ ഖത്തീബ്  മജീദ് ബാഖവി എന്നിവര്‍ നിക്കാഹിനു കാര്‍മികത്വം വഹിച്ചു. അഹമ്മദിന്റെ മകന്‍ തൗസീഫും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റും, മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളയിലെ മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ മകള്‍ ഡോ. സാനിയയുടെയും നിക്കാഹ് വെള്ളിയാഴ്ച സന്ധ്യയ്ക്കായിരുന്നു. പെണ്‍കുട്ടികളുടെ നിക്കാഹ് രാവിലെയായിരുന്നു.

മന്ത്രി കെ.പി മോഹനന്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, എം.പിമാരായ പി. കരുണാകരന്‍, ഇ. അഹ്മദ്, എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാ ദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുന്‍ എം.എല്‍.എമാരായ സി.ടി. അഹമ്മദലി, സി.എച്ച് കുഞ്ഞമ്പു, പി. രാഘവന്‍, മുസ്ലിം ലീഗ് നേതാവ് എ. അബ്ദുര്‍ റഹ്മാന്‍, ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ആന്ധ്ര ടി.ഡിപി നേതാവ് നരസിംഹ മൂര്‍ത്തി, വ്യവസായികളായ യഹ്‌യ തളങ്കര, ലത്വീഫ് ഉപ്പള ഗേറ്റ്, മധൂര്‍ ഹംസ, യു.കെ യൂസഫ്, പ്രഭാകര്‍ പൂഞ്ചാ ഇന്റര്‍നാഷണല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഡോ. ഇസ്മാഈല്‍, അഡ്വ. മുനീര്‍ തുടങ്ങിയ പ്രമുഖരുള്‍പെടെ നിരവധിപേര്‍ വിവാഹത്തില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മകന്റെ വിവാഹത്തോടനുബന്ധിച്ചു 5 പെണ്‍കുട്ടികള്‍ക്കു നിക്കാഹൊരുക്കി വ്യവസായിയുടെ മാതൃക


Keywords : Kasaragod, Marriage, Kerala, Vidya Nagar, son, Poor Family, PB Ahammed. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL