city-gold-ad-for-blogger
Aster MIMS 10/10/2023

നിശ്ചയസമയത്ത് തീരുമാനമെടുക്കണം; ആഢംബര രഹിത വിവാഹത്തെ കുറിച്ച് മുനവ്വറലി തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 17.12.2014) വിവാഹം ആഢംബര രഹിതമാക്കുന്നതിനെ കുറിച്ച് വിവാഹ നിശ്ചയസമയത്ത് തന്നെ ഇരുവീട്ടുകാരും തീരുമാനമെടുക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് വിവിധ പരിപാടികള്‍ക്കെത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട്‌വാര്‍ത്താ ടീമിനോട് സംസാരിക്കുകയായിരുന്നു.

വിവാഹം പള്ളിയില്‍ ഒതുക്കണമെന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്‌വാര്‍ത്ത നടത്തിയ ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിഷയങ്ങളില്‍ പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ആഢംബര വിവാഹം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആഢംബര വിവാഹത്തിനെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം എല്ലാ വിഭാഗവും ഏറ്റെടുത്തു കേരളക്കരയില്‍ സജീവ ചര്‍ച്ചയാക്കി. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുഴുവന്‍ മുസ്ലിം സംഘടനകളുടെയും പ്രത്യേക യോഗത്തില്‍ എല്ലാവരും പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആഢംബര വിവാഹത്തില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം വലിയ മാറ്റം സൃഷ്ടിച്ചു. പലരും ലളിത വിവാഹത്തിലേക്ക് മാറി. മറിച്ചുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിന് വലിയ പ്രാധാന്യം നല്‍കുന്നത് ആഢംബരവിവാഹത്തെ നിരുത്സാഹപ്പെടുത്താനുള്ള നമ്മുടെ കൂട്ടായ ശ്രമത്തിന് തടസം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

നിസാര വിഷയത്തെ പര്‍വ്വതീകരിക്കാനുള്ള നീക്കം ഗുണകരമാവില്ല. ആഢംബരവിവാഹങ്ങളെ ബഹിഷ്‌കരിച്ചക്കുമ്പോഴും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ എന്ന നിലക്ക് നേതാക്കന്‍മാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും അത്യാവശ്യം വലിയ പന്തലും നല്ല ഭക്ഷണവും ഉള്ള വിവാഹങ്ങള്‍ക്കും പങ്കെടുക്കേണ്ടിവരാറുണ്ട്. ചില കേന്ദ്രങ്ങള്‍ നേതാക്കള്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ഫോട്ടോയും വീഡിയോകളും ഉപയോഗപ്പെടുത്തി വിമര്‍ശനവുമായി രംഗത്തുവരാറുണ്ട്. ഇതും ആഢംബരവിവാഹത്തിനെതിരായ കൂട്ടായ്മയെ തളര്‍ത്തുകയെയുള്ളൂ.

നിശ്ചയസമയത്ത് തീരുമാനമെടുക്കണം; ആഢംബര രഹിത വിവാഹത്തെ കുറിച്ച് മുനവ്വറലി തങ്ങള്‍
പ്രാദേശിക നേതൃത്വവും നേതാക്കളെ വിവാഹത്തില്‍ പങ്കെടുപ്പിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു. ആഢംബര വിവാഹത്തില്‍ നിന്നും ലളിത വിവാഹത്തിലേക്ക് സമൂഹം പൂര്‍ണമായും ഒഴുകിയെത്താന്‍ ഇനിയും സമയമെടുക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹല്‍ ജമാഅത്തുകള്‍ക്കും സംഘടനകള്‍ക്കും ഇനിയും ഈ വിഷയത്തില്‍ ധാരാളം ചെയ്യാനുണ്ട്.


സ്വീകരിച്ച് ഇരുത്തി സല്‍ക്കരിക്കാനാവുന്നത്രപേരെ മാത്രമേ കല്യണത്തിന് ക്ഷണിക്കാനാവൂ. ക്ഷണിച്ച് വരുത്തിയവര്‍ക്ക് മാന്യമായി ഭക്ഷണം നല്‍കണം. അമിതമായി ഭക്ഷണം ഉണ്ടാക്കി നശിപ്പിക്കരുത്. കല്യാണ പരിപാടികള്‍ എന്നത് ഒരു സാധാരണ സംഭവമായി കാണണം. അവിടെ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി അത്ഭുതങ്ങള്‍ കാണിക്കാനുള്ള ശ്രമം അപകടകരമാണ്. എല്ലാവര്‍ക്കും നടത്താവുന്ന തരത്തില്‍ ലളിതമാണ് കല്യാണമെന്ന് ബോധ്യപ്പെടുത്താന്‍ സമൂഹത്തിലെ സമ്പന്ന വിഭാഗത്തിനും ബാധ്യതയുണ്ട്. സാമൂഹ്യ വിഷയത്തില്‍ കാസര്‍കോട്‌വാര്‍ത്ത തുടരുന്ന ജാഗ്രത മറ്റ് മാധ്യമങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേതാക്കളുടെ സംവാദം ഇവിടെ അവസാനിക്കുന്നു

അതേസമയം ആര്‍ഭാഢ വിവാഹങ്ങള്‍ക്കെതിരെയും വിവാഹ ആഭാസങ്ങള്‍ക്കെതിരെയും കാസര്‍കോട് വാര്‍ത്ത തുടക്കം മുതലേ നടത്തിവരുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും...മാന്യ വായനക്കാരുടെ സഹകരണത്തിന് നന്ദി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിശ്ചയസമയത്ത് തീരുമാനമെടുക്കണം; ആഢംബര രഹിത വിവാഹത്തെ കുറിച്ച് മുനവ്വറലി തങ്ങള്‍
നിശ്ചയസമയത്ത് തീരുമാനമെടുക്കണം; ആഢംബര രഹിത വിവാഹത്തെ കുറിച്ച് മുനവ്വറലി തങ്ങള്‍
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, മീഡിയവണ്‍ ടിവി റിപോര്‍ട്ടര്‍ ഷഫീഖ് നസറുല്ല, മുജീബ് തളങ്കര എന്നിവര്‍
Related News: വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

Keywords : Kasaragod, Kerala, Wedding days, Marriage, Leader, Jamaath-committe, Muslim-league, Campaign, Panakkad Munavvar ali shihab thangal, Wedding anti extravagance campaign. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL