city-gold-ad-for-blogger
Aster MIMS 10/10/2023

പാചകരംഗത്ത് കാല്‍നൂറ്റാണ്ട്; തമ്പാന്‍ നായരുടെ പാചകാനുഭവങ്ങള്‍ പുസ്തകമാവുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2014) രുചിക്കൂട്ടുകളുടെ ലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന കാലിച്ചാനടുക്കം പുഷ്പഗിരിയിലെ പി. തമ്പാന്‍ നായരുടെ പാചകാനുഭവങ്ങള്‍ പുസ്തകമാവുന്നു. പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്രഹാളില്‍ നടക്കുന്ന പുറവങ്കര ചെട്ടിവളപ്പ് കുടുംബസംഗമത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) നിര്‍വഹിച്ചു.

വിവാഹസദ്യ മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വരെ രുചിക്കൂട്ടുകള്‍ ഒരുക്കുന്ന തമ്പാന്‍ നായര്‍ 1990ല്‍ കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ടെ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ കുടുംബത്തിലെ ഒരു വിവാഹത്തിന് സദ്യയൊരുക്കിയാണ് രംഗ പ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് പാര്‍ട്ടി സമ്മേളനങ്ങള്‍, ഇലക്ഷന്‍, വിവാഹനിശ്ചയം, ഓണാഘോഷം, പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങിയ ചടങ്ങുകള്‍ക്ക് സദ്യയൊരുക്കി. കാസര്‍കോട് ജില്ലക്ക് പുറമെ കണ്ണൂര്‍ ജില്ലയിലും രുചികൂട്ടുകളൊരുക്കി.

പാചകരംഗത്ത് കാല്‍നൂറ്റാണ്ട്; തമ്പാന്‍ നായരുടെ പാചകാനുഭവങ്ങള്‍ പുസ്തകമാവുന്നുകാഞ്ഞങ്ങാട് ചൈതന്യ, എസ്.എസ്, സൂര്യ തുടങ്ങിയ മൂന്ന് ഓഡിറ്റോറിയങ്ങളിലും ഒരേ ദിവസം കല്യാണസദ്യ ഒരുക്കിയ അനുഭവവും തമ്പാന്‍ നായര്‍ക്കുണ്ട്. 25 വര്‍ഷത്തെ പാചകരംഗത്തെ അനുഭവം നോക്കുമ്പോള്‍ കൂടുതലും വെജിറ്റേറിയന്‍ സദ്യയാണ് തയ്യാറാക്കിയത്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും തയ്യാറാക്കാറുണ്ട്. 16 പേര്‍ ഉള്‍പ്പെട്ട ടീമാണ് തമ്പാന്‍ നായര്‍ക്കുള്ളത്. സാമ്പാര്‍, എരിശ്ശേരി, ഓലന്‍, കാളന്‍, വറവ്, പുളിയിഞ്ചി, അച്ചാര്‍ തുടങ്ങിയവക്കൊപ്പം പായസത്തിനും പ്രാധാന്യം നല്‍കും. പാലട പ്രഥമനാണ് കൂടുതലാളുകളും ഇഷ്ടപ്പെടുന്നത്. പരിപ്പ്, പാല്‍പ്പായസം, തോര, ഗോതമ്പ്, അട, സേമിയ, കടലപ്പായസം, രസായനം എന്നിവക്ക് പുറമെ ചേന, പഴം എന്നിവ കൊണ്ടുള്ള പായസത്തിനും ആവശ്യക്കാരുണ്ട്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ബിരിയാണി, ഫ്രൈഡ്‌റൈസ്, ചിക്കന്‍ കറി എന്നിവയും ഒരുക്കാറുണ്ട്. സദ്യ നന്നായാല്‍ പലരും പാചകക്കാരനെ തേടി പാചകശാലയില്‍ എത്താറുണ്ട്. അഭിനന്ദനം അറിയിക്കുന്നതിനോടൊപ്പം പേരും വിലാസവും ഫോണ്‍ നമ്പറും ചോദിച്ചറിഞ്ഞ് അവരുടെ ആഘോഷങ്ങളിലേക്ക് കക്ഷണിക്കുകയും ചുമതല ഏല്‍പ്പിക്കുകയും ചെയ്യും. സദ്യ ഏറെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പാചകക്കാരനെത്തേടി ഉപഹാരവും എത്തും.

കര്‍ഷകന്‍ കൂടിയായ തമ്പാന്‍ നായര്‍ തന്റെ പാചകാനുഭവങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം അഞ്ച് തരം പായസം, ഗോളിക, തുടങ്ങിയവയുടെ നിര്‍മ്മാണവും 'കാസര്‍കോടന്‍ സദ്യവിഭവങ്ങള്‍' എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
വെള്ളിക്കോത്തെ പി.പി ഗീതയാണ് ഭാര്യ. ശരത്കുമാര്‍ (മര്‍ച്ചന്റ്‌നേവി), ശ്രുതി (ദുബൈ) എന്നിവര്‍ മക്കളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Book, Thamban Nair, Publish. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL