city-gold-ad-for-blogger
Aster MIMS 10/10/2023

ഭക്ഷ്യസുരക്ഷാ നിയമം ആശങ്കകളില്ലാതെ നടപ്പിലാക്കും: മന്ത്രി അനൂപ് ജേക്കബ്

കാസര്‍കോട്: (www.kasargodvartha.com 22.12.2014) സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം യാതൊരു ആശങ്കകള്‍ക്കും അവസരം നല്‍കാതെ നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പ്രസ്താവിച്ചു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെര്‍ക്കളയില്‍ പുതുതായി തുറന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ മൂന്ന് ആവശ്യങ്ങള്‍  അവതരിപ്പിച്ചിട്ടുണ്ടെന്ന്  മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിവരുന്ന 16.25 ലക്ഷം ടണ്‍ അരിയില്‍  കുറവ് വരുത്താന്‍ പാടില്ല. വൃദ്ധസദനം, അനാഥാലയം തുടങ്ങിയ  സാമൂഹ്യക്ഷേമ സ്ഥാപനങ്ങള്‍ക്ക്   വ്യക്തമായ  മാനദണ്ഡത്തോടെ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണം. റേഷന്‍ കടകളിലേക്ക്   ഭക്ഷ്യവസ്തുക്കള്‍  എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  ധനസഹായം അനുവദിക്കണം എന്നീ ആവശ്യങ്ങളാണ്  ഉന്നയിച്ചിട്ടുളളത്. ഭക്ഷ്യസുരക്ഷാ നിയമം  സമൂഹത്തില്‍ വന്‍ മാറ്റമുണ്ടാക്കും- മന്ത്രി പറഞ്ഞു.

പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ കുടുംബത്തിലെ മുതിര്‍ന്ന  സ്ത്രീയുടെ പേരിലാണ് നല്‍കുക. റേഷന്‍  കാര്‍ഡിനുളള  ഫോറം വിതരണം, ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍  ജനുവരിയില്‍ നടക്കും.  സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ്  റേഷന്‍ കാര്‍ഡ് സ്ത്രീകളുടെ  പേരില്‍  നല്‍കുന്നത്. പൊതുവിതരണം പരാതിരഹിതമാക്കാനും  ശക്തിപ്പെടുത്താനും സുതാര്യത ഉറപ്പ് വരുത്തും.  ഇതിന്റെ ഭാഗമായി  പൊതുവിതരണ സ്ഥാപനങ്ങള്‍ കംപ്യൂട്ടര്‍വത്ക്കരിക്കും. മാവേലിസ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന ഏറ്റവും നല്ല  സേവനങ്ങളാണ്  നല്‍കി വരുന്നത്. വിലക്കയറ്റം തരണം ചെയ്യാന്‍ കേരളത്തിലെ പൊതുവിതരണ സംവിധാനം പ്രധാന പങ്ക് വഹിക്കുന്നു.  കേരളത്തിലെ സാമൂഹ്യ പശ്ചാത്തലവും ഉയര്‍ന്ന പൗരബോധവും പൊതുവിതരണരംഗം ശക്തിപ്പെടുത്താന്‍  സഹായിച്ചു.

ജില്ലയിലെ  അഞ്ചാമത്തേതും സംസ്ഥാനത്തെ 371 -ാമത്തേതുമായ സൂപ്പര്‍മാര്‍ക്കറ്റാണ് ചെര്‍ക്കളയില്‍ ആരംഭിച്ചത്. ചെര്‍ക്കള മാവേലിസ്റ്റോറിന്റെ  വിറ്റുവരവ്  10 ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ്  അതിനെ സൂപ്പര്‍മാര്‍ക്കറ്റായി  ഉയര്‍ത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന   സി.പി അബ്ദുള്‍ഖാദര്‍ ഹാജിക്ക്  സാധനങ്ങള്‍  നല്‍കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുളള ഹാജി നിര്‍വ്വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ്  ഷുക്കൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികളായ മുഹമ്മദ്  ഇസ്മായില്‍, കെ. രാജന്‍, എ.എ ജലീല്‍, അബ്രഹാം തോണക്കര, സുധാമ, എ. കുഞ്ഞിരാമന്‍ നായര്‍,  വല്‍സന്‍ മറ്റത്തില്‍, നാഷണല്‍ അബ്ദുളള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിവില്‍ സപ്ലൈസ്  കോര്‍പ്പറേഷന്‍ ഡിപ്പോ മാനേജര്‍ സി. മുരളീധരന്‍ സ്വാഗതവും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രദീപന്‍  നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഭക്ഷ്യസുരക്ഷാ നിയമം ആശങ്കകളില്ലാതെ നടപ്പിലാക്കും: മന്ത്രി അനൂപ് ജേക്കബ്

Keywords : Kasaragod, Minister, Kerala, Anoop Jacob, Food. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL