Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇവിടെ പ്രസവം വേദനയില്ലാതെ...

ആശുപത്രിയിലെത്തി ടെസ്റ്റ് നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം ആദ്യം അറിഞ്ഞത്. വലിയ Kasaragod, Hospital, Treatment, Kerala, Patient's, Doctors, Kasargodvartha, Health, Investigation
ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ ഭാഗം എട്ട്

കാസര്‍കോട്: (www.kasargodvartha.com 20.12.2014) ആശുപത്രിയിലെത്തി ടെസ്റ്റ് നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം ആദ്യം അറിഞ്ഞത്. വലിയ ആഹ്ലാദമായിരുന്നു എല്ലാവര്‍ക്കും. മധുരം വാങ്ങിയാണ് ആശുപത്രിയില്‍ നിന്നും അവര്‍ വീട്ടിലെത്തിയത്.
ഡോക്ടര്‍ കര്‍ശന നിര്‍ദേശങ്ങളായിരുന്നു അവര്‍ക്കു നല്‍കിയിരുന്നത്. മേലനങ്ങി പണിയെടുക്കരുത്. ഒരോ മാസവും മുടങ്ങാതെ ഡോക്ടറെ വന്ന് കാണണം. സ്‌കാനിങ്ങിലൂടെ ഒരോ മാസത്തെയും വളര്‍ച്ച മനസിലാക്കണം. പിന്നെ ഇങ്ങോട്ട് അവളുടെ ഒരോ അനക്കവും ഡോകറുടെ നിര്‍ദേശമനുസരിച്ചായിരുന്നു.

മാസം അടുക്കും തോറും പിന്നെ കടുത്ത റെസ്റ്റാണ് വേണ്ടിവന്നത്. ഇതെന്ത് പെണ്ണാണെന്ന് ഉമ്മാമ്മ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മാമ്മ 10 പെറ്റതാണ്. ഒന്നിനു പോലും ഡോക്ടറെ കണ്ടിട്ടില്ല. അന്നൊക്കെ വീട്ടില്‍ ഒരുപാട് വേലക്കാരും ബഹളവും ഉണ്ടാവും. എല്ലാ ആഘോഷത്തിലും പങ്കെടുക്കും. വളരെ സുഖമായി തന്നെ പ്രസവിച്ചു. ഇന്ന് ഇതെന്ത് പറ്റിയെന്ന് ചുറ്റിലും കൂടിയവരോട് ഉമ്മാമ്മ ചോദിച്ചു. ബെഡില്‍ നിന്നും ഇറങ്ങാതെ ഇങ്ങനെ കിടക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും 10 പെറ്റ ഉമ്മാമ്മക്ക് മനസിലായില്ല.

ഒടുവില്‍ ആ ദിവസമെത്തി. ആഘോഷപൂര്‍വം എല്ലാവരും ലേബര്‍ റൂമിന് പുറത്ത് വട്ടം കൂടി നിന്നു. ലേബര്‍ റൂമില്‍ നിന്നും പുറത്തുവന്ന ഡോക്ടര്‍ സിസേറിയന്‍ വേണ്ടിവരുമെന്ന് അറിയിച്ചു. മറ്റൊന്നും ആലോചിച്ചില്ല. ഭാര്യയുടെ പ്രസവത്തിനായി ഒരാഴ്ചയുടെ ലീവിന് നാട്ടിലെത്തിയ യുവാവ് കുറെ പേപ്പറുകളില്‍ ഒപ്പു ചാര്‍ത്തി കൊടുത്തു.

പിന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു. വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴും ഉമ്മാമ്മയുടെ ഉള്ളില്‍ നൂറുകൂട്ടം ചോദ്യം ബാക്കിയായിരുന്നു. എല്ലാവരോടുമായി ഉമ്മാമ്മ പറഞ്ഞു. മേലനങ്ങി പണിയെടുത്താലല്ലെ നേരെ പ്രസവിക്കാനാവൂ. അനങ്ങാതെ കിടന്നാല്‍ പിന്നെ കീറേണ്ടിവരില്ലെ. ഈ ഉമ്മാമ്മയുടെ പേരക്കുട്ടിയുടെ ആദ്യ പ്രസവത്തിലെ മാത്രം കഥയല്ലിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ധാരാളം ഉമ്മാമ്മമാര്‍ ഇതേ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു.

കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുന്ന അപൂര്‍വം കേസുകള്‍ പ്രസവത്തിലുണ്ടാവാറുണ്ട്. എന്നാല്‍ കാസര്‍കോടും പരിസരത്തുമുള്ള സ്വകാര്യ ആശുപത്രിയില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതിയതല്ല. ആദ്യമാസം മുതല്‍ തന്നെ സിസേറിയന്‍ നടത്താനായി ഡോക്ടര്‍മാര്‍ ചില സൂത്രപണികള്‍ നടത്തുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

വേദനയില്ലാത്ത പ്രസവം എന്ന പരസ്യവാചകം നല്‍കിയും ചില ആശുപത്രികള്‍ പറ്റിക്കുന്നുണ്ടത്രെ. ബോധം കെടുത്തി കീറിമുറിക്കുമ്പോള്‍ പിന്നെ വേദനയില്ലെല്ലോ. സാധാരണ പ്രസവത്തിനല്ലെ വേദനയുണ്ടാവുകയുള്ളൂ. പ്രസവത്തിന് വേദനയില്ലാതാവുമ്പോള്‍ നിത്യ രോഗിയാവുന്നത് സ്ത്രീകളും കാശുവാരുന്നത് ആശുപത്രികളുമാണ്. കാസര്‍കോട് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ എല്ലാം സിസേറിയനോടാണ് താല്‍പര്യം. എല്ലാം പെട്ടെന്ന് നടക്കണം, കാത്തിരിക്കാനാവില്ല, വേദന തീരെ സഹിക്കാന്‍ വയ്യ. പെണ്‍കുട്ടികളില്‍ മഹാഭൂരിഭാഗവും ഇത്തരം ശീലക്കാരായതോടെ ആശുപത്രി അധികൃതര്‍ക്ക് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.

പരമ്പര ഇവിടെ അവസാനിക്കുന്നു പക്ഷേ...

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ എന്ന പരമ്പര വായിച്ച് നിരവധിപേര്‍ കാസര്‍കോട് വാര്‍ത്തയെ ബന്ധപ്പെട്ടിരുന്നു. പലരും അവര്‍ നേരിട്ട പ്രയാസങ്ങള്‍ പങ്കുവെക്കാനാണ് വിളിക്കുന്നത്. മറ്റുചിലര്‍ക്ക് നിങ്ങള്‍ എന്ത് കൊണ്ട് ആശുപത്രികളുടെ പേരുപറയുന്നില്ലെന്ന സംശയവും.

ആതുരാലയങ്ങളുടെ പേരുപറയാതിരുന്നത് അവര്‍ സമൂഹത്തില്‍ നിര്‍വഹിക്കുന്ന സേവനങ്ങളെ ഓര്‍ത്തു മാത്രമാണ്. പിന്നെ ഈ പരമ്പര ഒരു മുന്നറിയിപ്പും. ആതുരാലയങ്ങളോട് ഇപ്പോള്‍ കാണിച്ച ഈ ഔദാര്യം എപ്പോഴും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പ്. ജനങ്ങളെ ബോധവല്‍ക്കരിച്ചും അവര്‍ക്ക് ശക്തിപകര്‍ന്നു മാത്രമേ പകല്‍ കൊള്ള ഇല്ലാതാക്കാനാവൂ.

ആശുപത്രികള്‍ കാണിക്കുന്ന കഴുത്തറപ്പന്‍ ചൂഷണത്തിനെതിരെ കാസര്‍കോട്‌വാര്‍ത്ത സംഘം എന്നും നിലനല്‍ക്കും. ചൂഷണത്തിനിരയാകുന്നവര്‍ക്കായി ഞങ്ങള്‍ എന്നും ശബ്ദമുയര്‍ത്തും. രോഗ നിര്‍ണയത്തിന്റെ പേരിലുള്ള ചൂഷണവും മരുന്നുകമ്പനികള്‍ക്ക് വേണ്ടിയുള്ള ഒത്തുകളിയും ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചേ മതിയാവൂ.

സംസാരിക്കുന്ന തെളിവുകള്‍, ആതുരാലയങ്ങളിലെ ചൂഷണത്തിന്റെ നേര്‍ ചിത്രങ്ങള്‍...എല്ലാം രോഗികളുടെ കൈയ്യില്‍ തന്നെയുണ്ടെന്ന ബോധം ഡോക്ടര്‍മാര്‍ക്കുണ്ടാവുന്നത് നല്ലതാണ്. ആശുപത്രി അധികൃതരോട് പറയാനുള്ളത് ഈ പരസ്യ വാചകം... നോ ഫൂളാക്കിംങ്...


ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

ഭാഗം ഒന്ന്:
ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...

ഭാഗം രണ്ട്:
302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും

ഭാഗം മൂന്ന്:
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്

ഭാഗം അഞ്ച്
ഇവിടെ നഴ്‌സുമാര്‍ക്കും പണി കിട്ടി!

ഭാഗം ആറ്
ഇവിടെ സുഖ ചികിത്സ മാത്രം; അതിര്‍ത്തി കടത്തിവിടുന്നതിന് കമ്മീഷനും

ഭാഗം ഏഴ്
ഇവിടെ അബോര്‍ഷന്‍ നടത്തികൊടുക്കപ്പെടും...


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Hospital, Treatment, Kerala, Patient's, Doctors, Kasargodvartha, Health, Investigation, Poor patients and rich doctors 8. 

Post a Comment