city-gold-ad-for-blogger
Aster MIMS 10/10/2023

വാറണ്ട് പ്രതികളുടെയും പിടികിട്ടാപുള്ളികളുടെയും വീടുകളിലേക്ക് പോലീസിന്റെ നോട്ടീസ്

കാസര്‍കോട്:(www.kasargodvartha.com 20.12.2014) വാറണ്ട് പ്രതികളുടെയും പിടികിട്ടാപുള്ളികളുടെയും വീടുകളിലേക്ക്  പോലീസിന്റെ നോട്ടീസ് തപാല്‍ വഴി എത്തുന്നു. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം പ്രതി കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

പ്രതിയെ അന്വേഷിച്ച് അനാവശ്യമായി വീട് റെയ്ഡ് ചെയ്യുന്നുവെന്ന പരാതി ഒഴിവാക്കാനാണ് പോസ്റ്റുകാര്‍ഡില്‍ നോട്ടീസ് അയക്കുന്നതെന്ന് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു. പ്രതിക്ക് സ്വമേധയാ കോടതിയില്‍ ഹാജരാകാനുള്ള സൗകര്യമാണ് പോലീസ് തുടക്കത്തില്‍ ചെയ്ത് കൊടുക്കുന്നത്.

തപാല്‍ നോട്ടീസ് കിട്ടിയിട്ടും പ്രതി കോടതിയില്‍ ഹാജരായില്ലെങ്കില്‍ പ്രതിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലുക്ഔട്ട് നോട്ടീസാക്കി വിമാനത്താവളങ്ങളിലും മറ്റും നല്‍കുമെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും റെയ്ഡും ഊര്‍ജിതമാക്കും.

വാറണ്ട് പ്രതികളുടെയും പിടികിട്ടാപുള്ളികളുടേയും എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പോലീസ് പുതിയ രീതി അവലംബിക്കുന്നത്.
വാറണ്ട് പ്രതികളുടെയും പിടികിട്ടാപുള്ളികളുടെയും വീടുകളിലേക്ക് പോലീസിന്റെ നോട്ടീസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Kerala, Police, case, Police notice, Police to send notice to Wanted criminal's house

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL