city-gold-ad-for-blogger
Aster MIMS 10/10/2023

ചാനല്‍ റിപ്പോര്‍ട്ടറില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയ മൂന്നംഗ സംഘം പോലീസ് പിടിയില്‍

മംഗളൂരു: (www.kasargodvartha.com 22.12.2014) ചാനല്‍ റിപ്പോര്‍ട്ടറില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പാണ്ടേശ്വര്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കുപ്പെദാപദവു സ്വദേശി ഗണേഷ് (29), കൊള്‍യ സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (16), ഉള്ളാള്‍ സ്വദേശി അഷ്‌റഫ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

മോഷണത്തിനിരയായ നാഗേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.

മംഗളൂരുവിലെ സര്‍വീസ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാലാവന പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന നാഗേഷിന്റെ അടുത്തുവന്ന് ഒരു കാരണവുമില്ലാതെ പ്രതികള്‍ വഴക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് നാഗേഷിന്റെ കൈയിലുണ്ടായിരുന്ന 2,000 വിലയുള്ള മൊബൈല്‍ ഫോണും 20,000 രൂപ വില വരുന്ന സ്വര്‍ണ ചെയിനും തട്ടിപ്പറിക്കുകയായിരുന്നു.

മോഷ്ടാക്കളുടെ അക്രമത്തില്‍ പരിക്കേറ്റ നാഗേഷിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാനല്‍ റിപ്പോര്‍ട്ടറില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയ മൂന്നംഗ സംഘം പോലീസ് പിടിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ
Keywords:  Pandeshwar police, Arrested, Three thieves, Involved in a mobile phone and gold chain theft, Reporter, TV channel, Ganesh, Shaikh Mohammed Farhan, Mohammed Ashraf, Police arrest three chain, mobile phone snatchers.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL