city-gold-ad-for-blogger
Aster MIMS 10/10/2023

വനത്തില്‍ പടക്കംവെച്ചു കാട്ടുപന്നിയെ വേട്ടയാടിയ ഒരാള്‍ അറസ്റ്റില്‍; 2 പേര്‍ ഓടിപ്പോയി

കാസര്‍കോട്:(www.kasargodvartha.com 18.12.2014) പരപ്പ വനത്തില്‍ നിന്നു വേട്ടയാടിയ രണ്ടു ക്വിന്റലോളം തൂക്കം വരുന്ന കാട്ടുപന്നിയുമായി ഒരാളെ വനം വകുപ്പധികൃതര്‍ അറസ്റ്റു ചെയ്തു. രണ്ടു പേര്‍ ഓടിപ്പോയി. രണ്ടു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു.

പരപ്പ മയ്യളത്തെ രാമചന്ദ്ര(35)യെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ.നാരായണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഏങ്കണ്ണമൂലയിലെ ദാമോദരന്‍, രവി എന്നിവരാണ് രക്ഷപ്പെട്ടത്.

കോഴിമാലിന്യങ്ങള്‍ക്കിടയില്‍ പന്നിപ്പടക്കം വെച്ചാണ് പന്നിയെ പിടികൂടിയത്. പന്നിയുടെ തല തകര്‍ന്ന നിലയിലാണ്. രഹസ്യവിവരം ലഭിച്ചാണ് ഫോറസ്റ്റുദ്യോഗസ്ഥര്‍ പരപ്പയിലെത്തിയത്. ഫോറസ്റ്റ് ഓഫീസര്‍ എം.കെ. നാരായണനു പുറമെ ഉദ്യോഗസ്ഥരായ പ്രകാശന്‍, അഷ് റഫ്, മനോജ്, നരസിംഹ, സുരേഷ് എന്നിവരാണ് കാട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഓടിപ്പോയവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു.

വനത്തില്‍ പടക്കംവെച്ചു കാട്ടുപന്നിയെ വേട്ടയാടിയ ഒരാള്‍ അറസ്റ്റില്‍; 2 പേര്‍ ഓടിപ്പോയി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Forest, Arrest, Police, Parappa, Mayyalam, Ramachandran, Pig pursued, man arrested in the forest; 2 people have fled

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL