15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്
Dec 20, 2014, 13:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.12.2014) 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പരപ്പക്കടുത്ത് താമസിക്കുന്ന 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പയാളത്തെ രാജനെതിരെ (24) യാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടി വീട്ടില്‍ തനിച്ചാവുന്ന ദിവസങ്ങളിലാണ് രാജന് പീഡനത്തിനിരയാക്കിയത്. മാസങ്ങളോളം പീഡനം തുടര്‍ന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം ചെയ്യാമെന്ന് രാജന് ഉറപ്പ് നല്‍കിയിരുന്നു. അതിനാല്‍ പെണ്‍കുട്ടി ആദ്യം പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവരം വീട്ടുകാര്‍ അറിഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ കുഞ്ഞിന് ജന്മം നല്കി.
വിവാഹ വാഗ്ദാനത്തില്‍ നിന്ന് രാജന് പിന്മാറിയതോടെയാണ് പെണ്‍കുട്ടി അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരുകയാണ്.

Keywords : Vellarikundu, Molestation, Kasaragod, Kerala, Youth, Complaint, Rajan.