city-gold-ad-for-blogger
Aster MIMS 10/10/2023

മാപ്പിള കലാ അക്കാദമി പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്:(www.kasargodvartha.com 18.12.2014) ഇന്ത്യക്കകത്തും പുറത്തും കലാ സാഹിത്യ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്കും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിസ്വാര്‍ത്തമായ സംഭാവനകള്‍ ചെയ്തവര്‍ക്കുമായി മാപ്പിള കലാ അ്കാദമി കേരള സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്‌നേഹദൂത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അക്കാദമിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് മഹല്‍ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് പ്രവാസി അവാര്‍ഡുകള്‍ ഏര്‍പെടുത്തിയത്. പതിറ്റാണ്ടുകളോളം പൊതു ജീവിതത്തില്‍ സംശുദ്ധമായ സേവനം കാഴ്ചവെച്ചവരേയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ഡോ. കെ. സുധാകരന്‍ അല്‍ ഐന്‍ (യു.എ.ഇ), യഹ്‌യ തളങ്കര ദുബൈ (യു.എ.ഇ) അഡ്വ. വൈ.എ. റഹീം ഷാര്‍ജ (യു.എ.ഇ), സയ്യിദ് മഷ്ഹൂദ് തങ്ങള്‍ ജിദ്ദ (സൗദി അറേബ്യ), ആലിയ ഹമീദ് ഹാജി (ബഹ്‌റൈന്‍), സി.കെ.വി. യൂസഫ് മസ്‌ക്കറ്റ് (ഒമാന്‍), എന്നിവരെയാണ് സ്‌നേഹദൂത് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഡോ അറബ് ബന്ധത്തിന്റെ പ്രതീകമായ പായക്കപ്പലില്‍ തീര്‍ത്ഥ ഷിലാഫലഗവും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഏപ്രില്‍ ആദ്യവാരത്തില്‍ ഷാര്‍ജയിലൊരുക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. പ്രൊഫ. എ.പി. സുബൈര്‍ തലശ്ശേരി, രാധാകൃഷ്ണന്‍ കെ. പൂവത്തിക്കല്‍ മലപ്പുറം, കാനേഷ് പൂനൂര്‍ (കോഴിക്കോട്), അസീസ് അബ്ദലുല്ല (ഷാര്‍ജ), ബഷീര്‍ മുന്നിയൂര്‍ (സൗദി അറേബ്യ) എന്നിവരടങ്ങുന്ന ജ്യൂറിയാണ് ആവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മാപ്പിള കലാ അക്കാദമി 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് മദ്യ-ഹലരി വിരദ്ധ ക്യാംമ്പയിന്‍, അനാഥ അഗതി മന്ദിരങ്ങള്‍, ആദൂരാലയങ്ങള്‍ വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സാന്ത്വന സംഗമങ്ങള്‍, മാപ്പിള കലാ സാഹിത്യ മത്സരങ്ങള്‍, അവാര്‍ഡ് മീറ്റുകള്‍, വര്‍ഗീയതക്കും തീവ്രവാദ ചിന്തകള്‍ക്കുമെതിരെ ബോധവല്‍ക്കരണ കൂട്ടായ്മകള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന സ്‌നേഹ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അരങ്ങേറുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ മാപ്പിള കലാ അക്കാദമി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എച്ച്. അബ്ദുല്ല മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ആരിഫ് കാപ്പില്‍, അക്കാദമി കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍, അക്കാദമി യു.എ.ഇ. നാഷണല്‍ കമ്മിറ്റി സെക്രട്ടറി അസീസ് കടമേരി, ശംസുദ്ദീന്‍, മൂസാ ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു.
മാപ്പിള കലാ അക്കാദമി പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Award, Mappilapatt, Press Meet, Yahya-thalangara, Mappila Kala Academy Pravasi award announced

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL