Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരള ബ്ലാസ്‌റ്റേഴ്‌സ് - കൊല്‍ക്കത്ത ഫൈനല്‍ മത്സരം നാഷണല്‍ ക്ലബ്ബ് കാസര്‍കോട് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും

മുംബൈയില്‍ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത Kasaragod, Kerala, Football, Big Screen, National Club Kasaragod, Kerala blasters, Indian Super league,
കാസര്‍കോട്: (www.kasargodvartha.com 20.12.2014) മുംബൈയില്‍ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍. ഫൈനല്‍ മത്സരം കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നാഷണല്‍ ക്ലബ്ബ് കാസര്‍കോട് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്.

തത്സമയം തന്നെ ഫൈനല്‍ മത്സരം സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാണ് നാഷണല്‍ ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്. ഓപ്പണ്‍ എയറില്‍ കാണിക്കുന്ന കളികാണാന്‍ നിരവധി പേരെത്തുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

സന്ധ്യാരാഗത്തില്‍ കളിപ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏര്‍പെടുത്തി കഴിഞ്ഞു. സ്വപ്‌ന മത്സരം വലിയ സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിന് എല്ലാ ഫുട്‌ബോള്‍ ആരാധകരേയും ക്ലബ്ബ് ക്ഷണിക്കുന്നു.
 Kasaragod, Kerala, Football, Big Screen, National Club Kasaragod, Kerala blasters, Indian Super league,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സക്കി-ഉര്‍-റഹ്‌മാന്‍ ലഖ്‌വിക്ക് ജാമ്യം നല്‍കിയ പാക് നടപടി തിരുത്തണമെന്ന് ഇന്ത്യ

Keywords: Kasaragod, Kerala, Football, Big Screen, National Club Kasaragod, Kerala blasters, Indian Super league, Kerala Blasters - Kolkata final match will be shown on the big screen at Kasaragod.

Advertisement:

Post a Comment