Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദ്രന്‍ മുട്ടത്തിന്റെ 'കല്ലുമ്മക്കായ' പുസ്തകം പ്രകാശനം ചെയ്തു

കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധികരിച്ച ഫോക്‌ലോര്‍ ഗവേഷകന്‍ ചന്ദ്രന്‍ മുട്ടത്തിന്റെ 'കല്ലുമ്മക്കായ' ശാസ്ത്രപഠനഗ്രന്ഥം Book-release, Trikaripur, Kasaragod, Kerala, Kallumakkaya, Chandran Muttath.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.12.2014) കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധികരിച്ച ഫോക്‌ലോര്‍ ഗവേഷകന്‍ ചന്ദ്രന്‍ മുട്ടത്തിന്റെ 'കല്ലുമ്മക്കായ' ശാസ്ത്രപഠനഗ്രന്ഥം കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ ഡോ. ലിസി മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു. കല്ലുമ്മകായ കൃഷി, കല്ലുമ്മകായയുടെ ഔഷധഗുണങ്ങള്‍, കല്ലുമ്മകായയുടെ വിവിധ സംസ്‌കരണരീതികള്‍ എന്നിവ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സന്ധിവാതം, കാന്‍സര്‍, ശ്വാസം മുട്ട് മുതലായ രോഗങ്ങള്‍ക്ക് കല്ലുമ്മകായ വിഭവങ്ങള്‍ ഏറെ ഗുണകരമാണെന്നുള്ള ശാസ്ത്രീയമായ കണ്ടെത്തലുകളും പുസ്തകത്തിലുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment