city-gold-ad-for-blogger
Aster MIMS 10/10/2023

കളനാട് ഹൈദ്രോസ് ജമാഅത്ത്: ഹക്കീം ഹാജി കോഴിത്തിടില്‍ പ്രസിഡണ്ട്, തളങ്കര ഖാദര്‍ ഹാജി ജന. സെക്രട്ടറി

കളനാട്: (www.kasargodvartha.com 20.12.2014) കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പുതിയ പ്രസിഡണ്ടായി ഹക്കീം ഹാജി കോഴിത്തിടിലിനേയും ജനറല്‍ സെക്രട്ടറിയായി തളങ്കര ഖാദറിനെയും തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവിലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റു ഭാരവാഹികളെ തിങ്കളാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കും. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം തുടങ്ങിയ യോഗത്തില്‍ പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു.

ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസംഗിച്ചു. മൗലവി റഹ് മാന്‍ സ്വാഗതവും റിപോര്‍ട്ടും കെ.പി അബ്ദുല്‍ ഖാദര്‍ ഓഡിറ്റ് റിപോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യു.എ.ഇ-ഖത്തര്‍ ജമാഅത്ത് ഭാരവാഹികള്‍ പങ്കെടുത്തു.

ഇതിന് ശേഷം നടന്ന ഭാരവാഹികള്‍ക്കുള്ള തിരഞ്ഞെടുപ്പിന് ഖാസി ത്വാഖ അഹ് മദ് മൗലവി നേതൃത്വം നല്‍കി. പ്രസിഡണ്ടിനും സെക്രട്ടറിക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് രാത്രി വൈകും വരെ നീണ്ടതിനാല്‍ മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.

ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ മഹല്ലിലെ ഭൂരിപക്ഷം അംഗങ്ങളും എത്തിയിരുന്നു. വിവരങ്ങളറിയാന്‍ വന്‍ ജനക്കൂട്ടമാണ് യോഗം നടക്കുന്ന ഇആനതുല്‍ ഇസ്ലാം മദ്രസ ഹാളിലും പരിസരത്തും തടിച്ചു കൂടിയത്.

Photo courtesy: Kabeer CB Kalanad/ Facebook


കളനാട് ഹൈദ്രോസ് ജമാഅത്ത്: ഹക്കീം ഹാജി കോഴിത്തിടില്‍ പ്രസിഡണ്ട്, തളങ്കര ഖാദര്‍ ഹാജി ജന. സെക്രട്ടറി
കളനാട് ഹൈദ്രോസ് ജമാഅത്ത്: ഹക്കീം ഹാജി കോഴിത്തിടില്‍ പ്രസിഡണ്ട്, തളങ്കര ഖാദര്‍ ഹാജി ജന. സെക്രട്ടറി
കളനാട് ഹൈദ്രോസ് ജമാഅത്ത്: ഹക്കീം ഹാജി കോഴിത്തിടില്‍ പ്രസിഡണ്ട്, തളങ്കര ഖാദര്‍ ഹാജി ജന. സെക്രട്ടറി
കളനാട് ഹൈദ്രോസ് ജമാഅത്ത്: ഹക്കീം ഹാജി കോഴിത്തിടില്‍ പ്രസിഡണ്ട്, തളങ്കര ഖാദര്‍ ഹാജി ജന. സെക്രട്ടറി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL