Join Whatsapp Group. Join now!
Aster MIMS 10/10/2023

ബലാല്‍സംഗത്തിന് കേസ്‌കൊടുത്ത ഭാര്യ ഭര്‍ത്താവിന് 6,000 രൂപ ജീവനാംശം നല്‍കാന്‍ കുടുംബ കോടതി വിധിച്ചു

വിവാഹവാഗ്ദാനം നല്‍കി തട്ടികൊണ്ടുപോയി പലസ്ഥലങ്ങളിലായി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന് മജിസ്‌ട്രേറ്റ് Fake molestation case, Wife, Husband, Maintenance, Rs. 6000, Per month, Petition, Court, Complaint, Marriage.
കാസര്‍കോട്: (www.kasargodvartha.com  18.12.2014) വിവാഹവാഗ്ദാനം നല്‍കി തട്ടികൊണ്ടുപോയി പലസ്ഥലങ്ങളിലായി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന് 6,000 രൂപ ജീവനാംശം നല്‍കാന്‍ കാസര്‍കോട് കുടുംബ കോടതി വിധിച്ചു.

തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പോലീസ് ചീഫ് നടത്തിയ അന്വേഷണത്തില്‍ പരാതി കള്ളമാണെന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. സംഗീതജ്ഞനായ എന്‍.കെ. ശിവ പ്രസാദും നെല്ലിക്കുന്ന് അംബേദ്ക്കര്‍ കോളനി റോഡില്‍താമസിക്കുന്ന വി.എം. നിവ്യയും ആറ് വര്‍ഷത്തോളം സ്‌നേഹ ബന്ധത്തിലായിരുന്നു. ഇവരുടെ വിവാഹം 2011 ജനുവരി 22 ന് കാട്ടുകുക്കെ ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ നിവ്യയുടെ ബന്ധുക്കളാരും പങ്കെടുത്തിരുന്നില്ല.

വിവാഹം എന്‍മകജെ ഗ്രാമപഞ്ചയത്ത് ഓഫീസില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു നിവ്യ. വിവാഹിതരായ വിവരമറിഞ്ഞ നിവ്യയുടെ ബന്ധുക്കള്‍ യുവതിയെ മാറ്റിതാമസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പോലിസിന്റെസഹായത്തോടെ ശിവപ്രസാദ് തടയുകയായിരുന്നു.

വിവാഹശേഷം രണ്ടുപേരും വയനാട് ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്ക് ഹണിമൂണ്‍ ട്രിപ്പ് പോയിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് ചീഫിന്റെ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2011 ഫെബ്രവരി 26 ന് ശിവപ്രസാദ് സുഹൃത്തുക്കളെ ക്ഷണിച്ച് കാസര്‍കോട് മുരളിമുകുന്ദ് ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹ സല്‍ക്കാരവും നടത്തിയിരുന്നു.

ബീരന്ത്ബയലിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെ 2011 മെയ് ഒന്നിന് വൈകിട്ട് സ്വന്തം വീട്ടിലേക്ക് പോയ നിവ്യ 2011 ജൂണ്‍ രണ്ടിന് ശിവപ്രസാദിനെതിരെ ബലാല്‍സംഗത്തിന് പോലീസില്‍ കേസ്‌കൊടുക്കുകയായിരുന്നു. തട്ടികൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്ന പരാതി ആശുപത്രിരേഖകളുടെസഹായത്തോടെ തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ അന്തിമറിപോര്‍ട്ട് പോലീസ് ചീഫ് കോടതിയില്‍ സമര്‍പിക്കുകയുംചെയ്തിരുന്നു.

നിവ്യ കാസര്‍കോട് കുടുംബ കോടതിയില്‍ ശിവ പ്രസാദുമായുള്ള വിവാഹം നടന്നിട്ടില്ലെന്ന്  ബന്ധുക്കളുടെ പ്രേരണയോടെ കേസ്‌കൊടുത്തെങ്കിലും പ്രസ്തുതകേസ് തള്ളുകയായിരുന്നു. തുടര്‍ന്ന് വിവാഹമോചനത്തിന് വേണ്ടി നിവ്യകൊടുത്ത കേസില്‍ ഹിന്ദു വിവാഹ നിയമം 24-ാം വകുപ്പ് പ്രകാരം ശിവ പ്രസാദ് കൊടുത്ത ഹരിജിയിലാണ് മംഗളൂരില്‍ കോടിയാല്‍ ബയലിലുള്ള എക്‌സ്‌പേര്‍ട്ട് പ്രി യൂണിവേഴ്‌സിറ്റി കോളജില്‍ ബയോളജി ലക്ചാറായിട്ടുള്ള ഭാര്യ നിവ്യ ഭര്‍ത്താവായ ശിവ പ്രസാദിന് 6,000 രൂപ മാസംചിലവിന് നല്‍കണമെന്ന് കാസര്‍കോട് കുടുംബ കോടതി ജഡ്ജ് പി.ഡി. ധര്‍മരാജ് വിധിച്ചത്.

തന്നെ ബലാല്‍സംഗംചെയ്തു എന്ന് നിവ്യ കൊടുത്ത കേസിന് ശേഷം എല്ലാ പ്രധാന പത്രങ്ങളിലും ശിവ പ്രസാദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തെറ്റായവാര്‍ത്ത പ്രചരിച്ചതിനാല്‍ ശിവപ്രസാദ് നടത്തുന്ന സംഗീത ക്ലാസ് അടച്ചുപൂട്ടുകയും മാനസികമായി തളര്‍ത്തുകയും ചെയ്തിരുന്നു. ശിവ പ്രസാദിന് ജീവിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് അറിയിച്ചുകൊണ്ട് കാസര്‍കോട് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ മുഖേന നല്‍കിയ കേസിലാണ് ഭര്‍ത്താവായ ശിവ പ്രസാദിന് 6,000 രൂപ മാസം ജീവനാംശമായി കോളജ് ലക്ച്ചററായ ഭാര്യ നിവ്യ നല്‍കണമെന്നുള്ള സുപ്രധാന വിധി ഉണ്ടായത്.

ജീവനാശം നല്‍കുവാന്‍ ഇന്ന് നിലവിലുള്ള നിയമം ക്രിമിനല്‍ നടപടിചട്ടം സെക്ഷന്‍ 125 സി.ആര്‍.പി.സി. ആണ്. ഇപ്രകാരം സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടൊ, പ്രായമായ മാതാപിതാക്കള്‍ക്ക് സ്വന്തംമക്കളോടൊ, അല്ലെങ്കില്‍ മൈനറായ മക്കള്‍ക്ക് സ്വന്തം അച്ഛനോടൊ ആവശ്യപ്പെടുവാനുള്ള അവകാശം മാത്രമേയുള്ളു. ഹിന്ദു വിവാഹ നിയമത്തിലുള്ള 24-ാം വകുപ്പും, 25-ാം വകുപ്പും, ക്രിസ്റ്റ്യന്‍ വിവാഹ നിയമത്തിലും, മുസ്ലീം വിവാഹ നിയമത്തിലും, സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഉള്‍പെടുത്തിയാല്‍ മാത്രമെ കള്ളക്കേസില്‍ കുടുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്ക് ജീവനാക്ഷം ലഭിക്കാന്‍ അര്‍ഹതയുള്ളു.

ഹിന്ദുവിവാഹ നിയമംഒഴിച്ച്ഒരു നിയമത്തിലും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്ല. ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 125 സി.ആര്‍.പി.സിയില്‍ കാതലായ മാറ്റംവരുത്തി, അഗതിആയിട്ടുള്ള പുരുഷന്മാര്‍ക്കും സാമ്പത്തിക ശ്രോതസ്സുള്ള ഭാര്യമാരില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള നിയമപരമായ പരിരക്ഷ നല്‍കേണ്ടതാണെന്നും ഹരജിക്കാരന് വേണ്ടി വാദിച്ച അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ സുവര്‍ണകാലം മുഴുവന്‍ കുടുംബത്തിന്‌വേണ്ടി ചെലവഴിച്ച് ആരോഗ്യം നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരെ തെരുവിലേക്ക് വലിച്ചെറിയുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അഭിഭാഷകന്‍ വാദത്തിനിടയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഗദ്ദാശീയരായ ഭര്‍ത്താക്കന്മാരെ സര്‍ക്കാര്‍ നിയമ പരിരക്ഷ നല്‍കി സാമൂഹ്യ സുരക്ഷിതത്തിന്റെ വലയത്തില്‍കൊണ്ട് വരണമെന്നും അഭിഭാഷകന്‍ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

Fake molestation case, Wife, Husband, Maintenance, Rs. 6000, Per month, Petition, Court, Complaint, Marriage.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Fake molestation case, Wife, Husband, Maintenance, Rs. 6000, Per month, Petition, Court, Complaint, Marriage.

Post a Comment