Join Whatsapp Group. Join now!
Aster MIMS 10/10/2023

കാമുകിയോട് ഫോണില്‍ സംസാരിച്ച കാമുകന്‍ കുടുങ്ങി

അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ഗള്‍ഫുകാരന്റെ കാമുകിക്കെതിരെ ഭാര്യയുടെയും Kasaragod, Kanhangad, Love, Phone-call, Wife, complaint, Police
നീലേശ്വരം: (www.kasargodvartha.com 20.12.2014) അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ഗള്‍ഫുകാരന്റെ കാമുകിക്കെതിരെ ഭാര്യയുടെയും സഹോദരിയുടെയും പരാതി. നീലേശ്വരം ചാമക്കുഴിയിലെ ഗള്‍ഫുകാരന്റെ കാമുകിയായ യുവതിെക്കതിരെയാണ് ഭാര്യയും സഹോദരിയും നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്.

ചാമുണ്ഡിക്കുന്നിലെ ഗള്‍ഫിലുള്ള കാമുകന്‍ കാമുകിയുമായി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ കാമുകന്‍ സ്വന്തം ഭാര്യയുടെ സഹോദരിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇത് കാമുകി റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പരിചയമുള്ളവരെ കേള്‍പ്പിക്കുകയും ചെയ്തു.

ഈ സൗണ്ട് ക്ലിപ്പ് വ്യാപകമായി പ്രചരിച്ചു. ഇതേതുടര്‍ന്നാണ് ഭാര്യയും സഹോദരിയും കാമുകിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kanhangad, Love, Phone-call, Wife, complaint, Police. 

Advertisement:

Post a Comment