city-gold-ad-for-blogger
Aster MIMS 10/10/2023

അപകടത്തില്‍ പെട്ട് റോഡില്‍ ചോര വാര്‍ന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂര്‍ കഴിഞ്ഞ്; ആളുകള്‍ നോക്കിനിന്നു

മഞ്ചേശ്വരം: (www.kasargodvartha.com 20.12.2014) മഞ്ചേശ്വരം അപകടത്തില്‍പെട്ട് റോഡില്‍ ചോരവാര്‍ന്ന് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂര്‍ കഴിഞ്ഞ്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ഉപ്പള ഹിദായത്ത് നഗര്‍ പച്ചിലമ്പാറ ഹരിജന്‍ കോളനിയിലെ സുരേഷ് (35) ആണ് ചോരവാര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തുനിന്നും വരികയായിരുന്ന മീന്‍ ലോറിയാണ് സുരേഷിനെ ഇടിച്ചുതെറിപ്പിച്ചത്. തലപ്പാടി ഭാഗത്തുനിന്നും സുഹൃത്തുമൊത്ത് ഉപ്പളയിലേക്ക് വരികയായിരുന്നു സുരേഷ്. മഞ്ചേശ്വരം ജംഗ്ഷനിലെത്തിയപ്പോള്‍ മൂത്രം ഒഴിക്കാനായി ബൈക്ക് നിര്‍ത്തി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് സുരേഷിനെ മീന്‍ ലോറി ഇടിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവം കണ്ട ഉടനെ ഓടിരക്ഷപ്പെട്ടു.

തലപൊട്ടി ചോരവാര്‍ന്ന് കിടന്ന യുവാവിനെ അപകടംവരുത്തിയ മീന്‍ ലോറി നിര്‍ത്തിയെങ്കിലും അവരും ചോരവാര്‍ന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചില്ല. അപകടം ഉണ്ടായപ്പോള്‍ തന്നെ നിരവധിപേര്‍ ഇവിടെ കൂടിനിന്ന് രക്തം വാര്‍ന്നുപോകുന്നത് നോക്കിനില്‍ക്കുകയായിരുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി 10.45 മണിയോടെ മഞ്ചേശ്വരം പോലീസ് എത്തിയാണ് യുവാവിനെ മംഗല്‍പാടി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. കെ.എ. 19 ഡി. 9579 നമ്പര്‍ മീന്‍ ലോറിയാണ് അപകടം വരുത്തിയത്. മൃതദേഹം മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉപ്പളയിലെത്തിച്ചു. ഉപ്പളയിലെ തേപ്പ് മേസ്തിരിയാണ് മരിച്ച സുരേഷ്.
അപകടത്തില്‍ പെട്ട് റോഡില്‍ ചോര വാര്‍ന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂര്‍ കഴിഞ്ഞ്; ആളുകള്‍ നോക്കിനിന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL