Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോഡ്ജില്‍ അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച കേസിലെ 2 പ്രതികള്‍ അറസ്റ്റില്‍

ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍ Arrest, Kasaragod, Kerala, Lodge, Udma, Gambling, Youth, Assault, Case, Police
ബേക്കല്‍: (www.kasargodvartha.com 19.12.2014) ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. പാണത്തൂര്‍ പള്ളിക്കാലിലെ കെ.എ ഷാഫി (59), ഉദുമ അങ്കക്കളരിയിലെ മുരുകേശന്‍ (46) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളത്തെ കോടംകൈ എന്ന ലോഡ്ജിലേക്ക് കോട്ടികുളത്തെ സലാം എന്നയാള്‍ വന്ന് മുറിയെടുത്തിരുന്നു. തുടര്‍ന്ന് ഷാഫിയും മുരുകേശനും ഉള്‍പെടെയുള്ളവര്‍ സലാമിന്റെ സുഹൃത്തുക്കളാണെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തുകയും സലാമിന്റെ മുറിയിലേക്ക് പോവുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ മുറിയില്‍ നിന്ന് പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരനായ ബാര മുക്കുന്നത്തെ കെ. സതീഷ് അന്വേഷിച്ച് ചെന്നപ്പോള്‍ ഷാഫിയും മുരുകേശനും അടങ്ങുന്ന സംഘം ചീട്ടുകളിക്കുന്നതാണ് കണ്ടത്.

ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് സതീഷിനെ ഇരിമ്പുവടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ലോഡ്ജില്‍ നിന്നും സതീഷ് ഇറങ്ങി ഓടുന്നതിനിടയില്‍ അതുവഴി വന്ന മുഹമ്മദ് റിയാസ് എന്നയാള്‍ക്ക് അക്രമം തടയുന്നതിനിടയില്‍ മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് ലോഡ്ജിന്റെ ജനല്‍ ഗ്ലാസുകളും മറ്റും അടിച്ചു തകര്‍ത്ത ശേഷമാണ് സംഘം തിരിച്ചുപോയത്.

അക്രമത്തില്‍ പരിക്കേറ്റ സതീഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സതീഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയാണുണ്ടായത്. ഇവരില്‍ രണ്ടുപേരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Arrest, Kasaragod, Kerala, Lodge, Udma, Gambling, Youth, Assault, Case, Police. 

Post a Comment