സ്കൂളില്‍ വിതരണം ചെയ്ത ബര്‍ത്ത്ഡേ മിഠായി കഴിച്ച 11 കുട്ടികള്‍ വിഷബാധയേറ്റ് ആശുപത്രിയില്‍
Dec 18, 2014, 14:51 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2014) സ്കൂളില്‍ സഹപാഠികള്‍ വിതരണം ചെയ്ത ബര്‍ത്ത്ഡെ മിഠായി കഴിച്ച 11 കുട്ടികള്‍ വിഷബാധയേറ്റ് ആശുപത്രിയിലായി. മധൂര്‍ കൊല്ലങ്കാനം സെന്റ് തോമസ് ഇംഗീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അനഘ (ഏഴ്), കൃഷ്ണ (ഏഴ്), ആഇശത്ത് അഷ്ഹൂമ (ഏഴ്), മഹിമ (ഏഴ്), ദാക്ഷിണേത്ര (ഏഴ്), ഫാത്വിമത്ത് ഫൈമ (ഏഴ്), വര്ഷിദ് കൃഷ്ണ (ഏഴ്), സാക്കിര്‍ (ഏഴ്), സാഹിദ് (ഏഴ്), ഷഹദ് (ഏഴ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എക്ലേഴ്സ് എന്ന കനമ്പനിയുടെ മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. മിഠായി കഴിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ക്കെല്ലാം വയറുവേദനയും ചര്‍ദ്ദിയും ഉണ്ടായതോടെ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ക്ക് കൂടി വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കുട്ടികളുടെ ബര്‍ത്ത് ഡെയാണ് സ്കൂളില്‍ ഇന്ന് ഉണ്ടായിരുന്നത്. ഇതില്‍ ആര് വിതരണം ചെയ്ത മിഠായില്നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

Keywords: Kasaragod, School, Students, Madhur, Kerala, Food Poison, Hospital, 11 students hospitalized.