Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മംഗളൂരുവിലെ നന്തൂരില്‍ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് Two persons died and nearly 15 others were injured after a fish laden truck collided with a private bus at Nanthoor here on Wednesday November 26.
മംഗളൂരു:  (www.kasargodvartha.com 26.11.2014) മംഗളൂരുവിലെ നന്തൂരില്‍ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികളായ ഉമാനാഥ്, ഗണേഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മംഗലാപുരം എ.ജെ. ഹോസ്പിറ്റലിലേക്ക് മാറ്റി.

നാരാവിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന നിഷ്മിത ബസും മീന്‍ കയറ്റി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അപകടം നടക്കുമ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തുകടന്നവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടവരില്‍ ഏറെയും. അപകടത്തെത്തുടര്‍ന്ന് നന്തൂര്‍ മുതല്‍ കര്‍ണാടകപോളിടെക്‌നിക്ക് വരെയുള്ള സര്‍വ്വീസുകള്‍ നിറുത്തിവച്ചു. കദ്രി ട്രാഫിക്ക് പോലീസ് സ്ഥലം സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സാര്‍ക് ഉച്ചകോടിക്ക് ബുധനാഴ്ച തുടക്കം
SUMMARY: Two persons died and nearly 15 others were injured after a fish laden truck collided with a private bus at Nanthoor here on Wednesday November 26.
The deceased have been identified as Umanath (21), a student of Karnataka Polytechnic (KPT) here, and Ganesh, a cleaner of another bus.

Advertisement:

Post a Comment