city-gold-ad-for-blogger
Aster MIMS 10/10/2023

വെല്‍ഡിംഗ് റാഡുകള്‍ കൊണ്ടു വന്നത് നിയമാനുസൃതം, പുറത്തുവിട്ടത് കള്ളക്കടത്തു പിടികൂടിയെന്ന കഥ

കാസര്‍കോട്: (www.kasargodvartha.com 26.11.2014) നികുതിയടച്ച് നിയമാനുസൃതം കൊണ്ടു വന്ന വെല്‍ഡിംഗ് റാഡുകള്‍ക്ക് വിമാനത്താവള അധികൃതര്‍ വക കള്ളക്കടത്തു പരിവേഷം! ദുബൈയിലെയും കൊച്ചിയിലെയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടര്‍ മേല്‍പറമ്പിലെ കല്ലട്ര അഹമ്മദ് റാഫി(43) അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ കൊണ്ടു വന്ന രണ്ട് ചെറിയ പാക്കറ്റ് വെല്‍ഡിംഗ് റാഡുകള്‍ക്കാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഈ ദുര്യോഗം.

കൊച്ചി ഓയില്‍ റിഫൈനറീസില്‍ പൈപ്പ് ലൈന്‍ പദ്ധതി റാഫിയുടെ കമ്പനിയാണ് ഏറ്റെടുത്ത് നടത്തി വരുന്നത്. പൈപ്പ് ലൈനില്‍ വെല്‍ഡിംഗ് നടത്തുന്നതിന് ഉയര്‍ന്ന നിലവാരമുള്ള വെല്‍ഡിംഗ് റാഡുകള്‍ ആവശ്യമായിരുന്നു. ഇത് മുംബൈയില്‍ നിന്നും എത്തിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ദുബൈയില്‍നിന്ന് റാഫി തന്നെ റാഡുകള്‍ കൊണ്ടു വന്നത്.

അവ വാങ്ങിയ ബില്ലിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നികുതി അടക്കുകയും ചെയ്തിരുന്നു. ഇതിനെയാണ് കള്ളക്കടത്തു സാധനമെന്നരീതിയില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നല്‍കിയത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.

ഒമ്പതിനായിരം ഇന്ത്യന്‍ രൂപ വിലയുള്ള റാഡുകള്‍ക്ക് 15,245 രൂപ നികുതിയായി റാഫി വിമാനത്താവളത്തില്‍ അടച്ചിരുന്നു. ഇതിന്റെ റസീറ്റും റാഫിയുടെ പക്കല്‍ ഉണ്ടായിരുന്നു. റോഡുമാര്‍ഗം മുംബൈയില്‍നിന്നും ചരക്കു വാഹനത്തില്‍ കൊണ്ടു വരാമായിരുന്ന റാഡുകള്‍ ആവശ്യത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്താണ് ദുബൈയില്‍നിന്ന് വരുമ്പോള്‍ കയ്യോടെ കൊണ്ടുവന്നതെന്നാണ് അഹമ്മദ് റാഫി അറിയിച്ചത്.

സാധനം കൊണ്ടുവരുന്ന കാര്യം വിമാനത്താവള അധികൃതരെ ബോധിപ്പിക്കുകയും നിശ്ചിത നികുതി അടക്കുകയും ചെയ്തു. അതിനുശേഷമാണ് വിമാനത്തില്‍ കടത്തിയ വെല്‍ഡിംഗ് റാഡുകള്‍ പിടികൂടി എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. വര്‍ഷത്തില്‍ നൂറുകണക്കിന് വിമാന യാത്രകള്‍ നടത്താറുള്ള റാഫി മറ്റൊരാളുടെ കാരിയറായി കള്ളക്കടത്ത് നടത്തിയെന്ന രീതിയില്‍വരെ പ്രചാരണം നടന്നു.

മാന്യമായി വ്യാപാരം നടത്തുന്ന റാഫിയെപോലുള്ളവരെ സമൂഹ മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് എന്ത് ഉദ്ദേശത്തിന്റെ പേരിലായലും ശരിയല്ല. ഇത് അനീതിയും അപകീര്‍ത്തി പ്രചരണമാണ്. തിങ്കളാഴ്ച രാവിലെയാണ് അഹമ്മദ് റാഫി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL