city-gold-ad-for-blogger
Aster MIMS 10/10/2023

പുതിയ ബസ് സ്റ്റാന്‍ഡ് വീണ്ടും പുതിയതാക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 01.11.2014) നടപ്പ് വര്‍ഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് 18 ലക്ഷം രൂപ ചെലവില്‍ പുതുക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.പി വിനയന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. പുതുക്കി പണിത ശേഷം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അനധികൃതമായ നോട്ടീസുകള്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തികേടാക്കുന്നതും തടയാന്‍ കര്‍ശന നടപടിയെടുക്കും.

കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് പദ്ധതിയനുസരിച്ച് തെരുവ് കച്ചവടക്കാരെ  പുനരധിവസിപ്പിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാരുടെ  സമഗ്ര സര്‍വ്വെ നടത്തിവരുന്നതായും  അദ്ദേഹം പറഞ്ഞു.  വഴിയോര കച്ചവടക്കാര്‍ക്ക്  ഒരു  പ്രത്യേക സ്ഥലത്തില്‍ വ്യാപാരം നടത്താനുളള സൗകര്യം  ഒരുക്കികൊടുക്കുന്നത് ഉള്‍പ്പെടെയുളള  പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഈ വിഭാഗം  കച്ചവടക്കാരുടെ  പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ നഗരസഭയില്‍   സ്ട്രീറ്റ് വെണ്ടേര്‍സ് കമ്മിറ്റി  രൂപീകരിച്ചിട്ടുണ്ട്. നഗരസഭയില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നവരെ  ഒഴിപ്പിക്കാനുളള  നടപടി എടുക്കുന്നതാണ്.

ജില്ലയില്‍ 20 വര്‍ഷത്തിലേറെ പഴക്കമുളള  ബസ്സുകളുടെ  എഞ്ചിനുകളും ചേസീസുകളും കൃത്രിമം കാണിച്ച് സര്‍വീസ് നടത്തുന്നതായി പരാതിപ്പെട്ട അംഗങ്ങള്‍ ഇവ പരിശോധിച്ചു നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.  സീതാംഗോളിയിലേക്കും തലപ്പാടിയിലേക്കും മറ്റും ഓടുന്ന ചില  ബസ്സുകള്‍  കാലപ്പഴക്കം  ചെന്നതാണെന്ന് അംഗങ്ങള്‍ പറഞ്ഞു.

മുളിയാര്‍, കാറഡുക്ക, ദേലംപാടി ഗ്രാമപഞ്ചായത്തുകളില്‍ കാട്ടാനയടക്കം കാട്ടുമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര പരിഹാരം  കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.  ദേലംപാടിയില്‍ ഒരു ആന മാത്രമേ ബാക്കിയുളളുവെന്നും അതിനെ കര്‍ണ്ണാടക കാട്ടിലേക്ക് തുരത്തിവിടുമെന്ന്  അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും  നാലോളം ആനകള്‍ എത്തിയതായും  ഇവ ജനവാസ  കേന്ദ്രങ്ങളിലേക്ക്  നീങ്ങുന്നതായും  അംഗങ്ങള്‍ പറഞ്ഞു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് കിടക്ക സൗകര്യമില്ലാത്ത കാര്യം  ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉടന്‍ ആസ്പത്രി വികസന സമിതി യോഗം വിളിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.  ബിപിഎല്‍ക്കാരുടെ  അരി മറിച്ചു വില്‍ക്കുന്നുവെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ അധികൃര്‍  ജാഗ്രത  പുലര്‍ത്തുന്നുവെന്നും  വ്യക്തമായ  പരാതി നല്‍കിയാല്‍ കുറ്റക്കാരെ  പിടികൂടുമെന്നും അധികൃതര്‍  അറിയിച്ചു.  ബിപിഎല്‍ കാര്‍ഡ് കൈപ്പറ്റിയ 512 പേരെ കണ്ടെത്തി  അവര്‍ക്ക് എപിഎല്‍ കാര്‍ഡ് അനുവദിച്ചതായും  അധികൃതര്‍ അറിയിച്ചു.

യോഗത്തില്‍ എം കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ. ശിവകുമാര്‍ അഡീഷണല്‍  തഹസില്‍ദാര്‍ പ്രഭാകരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി, ഇ.കെ നായര്‍, നാഷണല്‍ അബ്ദുളള   വിവിധ താലൂക്ക്-ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പുതിയ ബസ് സ്റ്റാന്‍ഡ് വീണ്ടും പുതിയതാക്കുന്നു

Keywords : Kasaragod, New Bus stand, Kerala, Construction plan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL