മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഹോട്ടല്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ചെരിപ്പു കൊണ്ടടിച്ചു
Nov 1, 2014, 14:15 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2014) മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഹോട്ടല്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ചെരിപ്പു കൊണ്ടടിച്ചു പരിക്കേല്പിച്ചു. തൃശൂര്‍ അച്ചാട് സ്വദേശി കൃഷ്ണനെയാണ് (64) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കേരള ഹോട്ടല്‍ വരാന്തയില്‍ കിടക്കുകയായിരുന്ന വൃദ്ധനെയാണ് ഒരു യുവാവ് മദ്യപിക്കാന്‍ പണം ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
കൃഷ്ണന്റെ പോക്കറ്റില്‍ കൈയ്യിട്ട് നാണയത്തുട്ടുകള്‍ കൈവശപ്പെടുത്തിയ ശേഷമാണ് ഇതു തികയില്ലെന്ന് പറഞ്ഞ് ചെരുപ്പു കൊണ്ടടിച്ചത്. പരിക്കേറ്റ കൃഷ്ണനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേല്പിച്ചത്. അടിയേറ്റ് കവിള് വീര്‍ത്തിരുന്നു.
Also Read:
ചുംബന സമരം: പരസ്യ ചുംബനത്തിന് തയ്യാറെന്ന് പ്രിയാമണി
Keywords: Kasaragod, Kerala, Assault, Attack, Cash, Hotel, Liquor-drinking, Hospital, Man hospitalised after assaulting.
Advertisement: