ലോറിയില്‍ നിന്ന് മദ്യം മോഷ്ടിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത ക്ലീനര്‍ക്കു മര്‍ദനം
Nov 7, 2014, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 07.11.2014) ബീവറേജസ് ഔട്ട്ലെറ്റിലേക്ക് ഇറക്കുന്നതിനായി മദ്യം കൊണ്ടുവന്ന ലോറിയില്‍ നിന്നു മദ്യക്കുപ്പി മോഷ്ടിക്കാന്‍ ശ്രമം. ഇതിനെ ചോദ്യം ചെയ്ത ലോറി ക്ലീനറെ യുവാവ് കയ്യേറ്റം ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ബദിയടുക്കയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പെര്‍ഡാലയിലെ രവി (29) യാണ് ബദിയടുക്ക ബീവറേജസിലേക്കു മദ്യം കൊണ്ടു വന്ന ലോറിയില്‍ നിന്നു മദ്യക്കുപ്പി മോഷ്ടിക്കാന്‍ ശ്രമിച്ചത്.
മോഷണശ്രമം ശ്രദ്ധയില്‍പെട്ട ലോറിയുടെ ക്ലീനര്‍ അതു തടഞ്ഞപ്പോള്‍ രവി പ്രകോപിതനാവുകയും യുക്ലീനറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ബദിയടുക്ക എസ്.ഐ പി.ജെ ജോസിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുമ്പും രവി മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് രവിയെ പോലീസ് അറസ്റ്റ് ചെയ്തു.

Keywords : Robbery, Thieves, Kasaragod, Badiyadukka, Bus, Assault, Youth, Ravi Perdala.