city-gold-ad-for-blogger
Aster MIMS 10/10/2023

പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇനി 'ശങ്ക' വേണ്ട; ആധുനിക മൂത്രപ്പുര റെഡി

കാസര്‍കോട്:(www.kasargodvartha.com 28.11.2014) പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ 'ശങ്ക' തീര്‍ക്കാന്‍ ഇനി കഷ്ടപ്പെടേണ്ടി വരില്ല. ആധുനിക മൂത്രപ്പുര നഗരസഭ ഒരുക്കിക്കഴിഞ്ഞു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ യൂറോപ്യന്‍ രീതിയിലുള്ള മൂത്രപ്പുര ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല നിര്‍വഹിക്കും.

പുരുഷന്‍മാര്‍ക്ക് എട്ട് ടൊയ്‌ലറ്റുകളും മൂന്ന് വാഷ്‌ബേസുകളും മിററുമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മൂന്ന് ടൊയ്‌ലറ്റും മൂന്ന് വാഷ്‌ബേസും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൗകര്യമാണ് ശൗചാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. അഞ്ച് ഹാന്‍ഡ് വാഷും രണ്ട് കുളിമുറിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ശുചീകരണത്തിനും പ്രത്യേകം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ താഴത്തെ നിലയില്‍ പടിഞ്ഞാറുഭാഗത്താണ് ശൗചാലയം ഒരുക്കിയിട്ടുള്ളത്. ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ നേരത്തെ ഉണ്ടായിരുന്ന മൂത്രപ്പുര ചോര്‍ചയെ തുടര്‍ന്ന് അടച്ചിട്ടതിനാലാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ ശങ്ക തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. പലരും ഹോട്ടലുകളെയും മറ്റുമാണ് ആശ്രയിച്ചുവന്നത്.

നഗരത്തിലെത്തുന്ന ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇ-ടോയിലറ്റ് ഉള്‍പെടെയുള്ളവ സ്ഥാപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ആധുനിക രീതിയിലുള്ള മൂത്രപ്പുര ഒരുക്കാന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല തന്നെ മുന്‍കൈ എടുത്ത് നടപടി സ്വീകരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര നവീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്.

(UPDATED)

പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇനി 'ശങ്ക' വേണ്ട; ആധുനിക മൂത്രപ്പുര റെഡി

പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇനി 'ശങ്ക' വേണ്ട; ആധുനിക മൂത്രപ്പുര റെഡി

പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇനി 'ശങ്ക' വേണ്ട; ആധുനിക മൂത്രപ്പുര റെഡി

പഴയ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഇനി 'ശങ്ക' വേണ്ട; ആധുനിക മൂത്രപ്പുര റെഡി

Photos: Gafoor Thalangara

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, Public-toilet, Municipality, T.E Abdulla, Bus Waiting Shed, E-Toilet, Wash, Hotels, Old Bus Stand, Kasaragod to get high tech E- toilets, Kasaragod municipality opens new comfort station

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL